Friday, April 19, 2024

HomeNewsKeralaസംസ്ഥാന സി പി ഐയില്‍ നേതൃമാറ്റം വേണം; കാനത്തിനെതിരെ സി ദിവാകരന്‍

സംസ്ഥാന സി പി ഐയില്‍ നേതൃമാറ്റം വേണം; കാനത്തിനെതിരെ സി ദിവാകരന്‍

spot_img
spot_img

തിരുവനന്തപുരം: സി പി ഐ സംസ്ഥാന സമ്മേളനം ഈ മാസം 30 മുതല്‍ ഒക്ടോബര്‍ 3 വരെ നടക്കാനിരിക്കെ പാര്‍ട്ടിയിലെ വിഭാഗീയത മറനീക്കി പുറത്തേക്ക്. നിലവിലെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിഭാഗത്തിനെതിരെ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് സി ദിവാകരന്‍ രംഗത്തെത്തി. സംസ്ഥാന സി പി ഐയില്‍ നേതൃമാറ്റം വേണമെന്നും പാര്‍ട്ടി സമ്മേളനം കഴിയുന്നതോടെ പുതിയ സെക്രട്ടറി വരുമെന്നും സി ദിവാകരന്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ദിവാകരന്റെ പ്രതികരണം.

ഒരാള്‍ തന്നെ സെക്രട്ടറിയായി തുടരണമെന്ന ആക്രാന്തം എന്തിനാണ്. കാനം തന്നേക്കാള്‍ ജൂനിയറാണ്. തന്നെ വെട്ടിമാറ്റാമെന്ന് ആരും കരുതേണ്ട. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടാകും. പാര്‍ട്ടിയില്‍ നേതൃമാറ്റം വേണം. പ്രായപരിധിയുണ്ടോയെന്ന് ദേശീയ നേതൃത്വം പറയട്ടെ. പ്രായപരിധി അംഗീകരിക്കില്ലെന്നും ദിവാകരന്‍ പറഞ്ഞു.

ഇതേ സമയം പാര്‍ട്ടിയില്‍ പ്രായപരിധി നടപ്പാക്കുമെന്ന് കാനം പറഞ്ഞു. പ്രായപരിധി നടപ്പാക്കുന്നത് ദിവാകരന്‍ അറിയാത്തത് പാര്‍ട്ടിയുടെ കുറ്റമല്ല, ദേശീയ കൗണ്‍സില്‍ അംഗീകരിച്ച നയമാണ് നടപ്പാക്കുന്നത്. സംസ്ഥാനസെക്രട്ടറിയ്ക്ക് മൂന്നു തവണ തുടരാമെന്ന് പാര്‍ട്ടി ഭരണഘടനയിലുണ്ടെന്നും കാനം വ്യക്തമാക്കി.

സി പി ഐ സംസ്ഥാന സമ്മേളനം വെള്ളിയാഴ്ചയാണ് ആരംഭിക്കുന്നത്. സി പി ഐ സംസ്ഥാന സമ്മേളന ചരിത്രത്തില്‍ ഇതുവരെ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നിട്ടില്ല. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മാറുമെന്നാണ് ദിവാകരന്‍ നല്‍കുന്ന സൂചന. കാനത്തിനെതിരെ വലിയ പടയൊരുക്കത്തോടെയാകും കെ ഇ ഇസ്മാഈല്‍ പക്ഷം സംസ്ഥാന സമ്മേളനത്തിന് എത്തുക.

മൂന്നാം തവണയും സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് താനുണ്ടാകുമെന്ന് കാനം നേരത്തെ സൂചന നല്‍കിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments