Sunday, September 8, 2024

HomeNewsKeralaഎസ്‌പിജി മേധാവി അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു

എസ്‌പിജി മേധാവി അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു

spot_img
spot_img

സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്‌പിജി) മേധാവി അരുണ്‍ കുമാര്‍ സിന്‍ഹ (61) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലായിരുന്നു അന്ത്യം.

അര്‍ബുദ ബാധിതനായി ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസി(എയിംസ്)ല്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

1988 ബാച്ച്‌ കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അരുണ്‍ കുമാര്‍ സിന്‍ഹ പ്രധാനമന്ത്രിയുടെ സുരക്ഷാവിഭാഗത്തിന്റെ ചുമതല വഹിക്കുകയായിരുന്നു. 2016 മുതല്‍ എസ്‌പിജി ഡയരക്ടറാണ്. കഴിഞ്ഞ മേയില്‍ വിരമിക്കാനിരുന്ന സിന്‍ഹയുടെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ നീട്ടിനല്‍കിയിരുന്നു.

കേരളത്തില്‍ വിവിധ ജില്ലകളില്‍ ജില്ലാ പോലീസ് മേധാവി, തിരുവനന്തപുരം ഡിസിപി, കമ്മിഷണര്‍, റേഞ്ച് ഐജി, ഇന്റലിജന്‍സ് ഐജി, അഡ്മിനിസ്‌ട്രേഷന്‍ ഐജി, സോണല്‍ ഐജി തുടങ്ങിയ പദവികളും വഹിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments