Sunday, September 8, 2024

HomeNewsKeralaമോഹൻലാലിനെതിരായ ആനക്കൊമ്ബ് കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

മോഹൻലാലിനെതിരായ ആനക്കൊമ്ബ് കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

spot_img
spot_img

മോഹൻലാലിനെതിരായ ആനക്കൊമ്ബ് കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസില്‍ മോഹൻലാല്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ടിവി കുഞ്ഞികൃഷ്ണൻ അടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവ് നല്‍കിയത്.

ആനക്കൊമ്ബ് കേസില്‍ നടൻ മോഹൻലാല്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ നവംബര്‍ മൂന്നിന് നേരിട്ട് ഹാജരാകണം എന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ പെരുമ്ബാവൂര്‍ മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിലുള്ള തുടര്‍നടപടികളാണ് കോടതി സ്റ്റേ ചെയ്തത്.

ആനക്കൊമ്ബ് കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപേക്ഷ തള്ളി കൊണ്ടായിരുന്നു കോടതി ഉത്തരവ് ഇട്ടത്. 2011 ഡിസംബര്‍ 21ന് ആദായ നികുതി വകുപ്പ് മോഹൻലാലിന്റെ കൊച്ചി തേവരയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ടു ജോഡി ആനക്കൊമ്ബുകള്‍ കണ്ടെടുത്തിരുന്നു. ആനക്കൊമ്ബുകള്‍ അനധികൃതമായി കൈവശം വച്ചതിന് വനംവകുപ്പ് കേസെടുക്കുകയും ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments