ചെങ്ങന്നൂര്‍: കല്ലിശേരി പണിക്കരു വീട്ടില്‍ കുതിരവട്ടത്ത് ചെറിയാന്‍ കുതിരവട്ടം (തമ്പി- 67) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച 12ന് ഉമയാറ്റുകര സെന്‍റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍. പരേതരായ തോമസ് വര്‍ഗീസ് – അന്നമ്മ ദന്പതികളുടെ മകനാണ്. ഭാര്യ: വത്സമ്മ പെരിശേരി തെരുവില്‍ പള്ളിയില്‍ കുടുംബാംഗം.
സഹോദരങ്ങള്‍: മുന്‍ എം.പി. തോമസ് കുതിരവട്ടം ,പരേതയായ ആലിസ് ഡി. വര്‍ഗീസ്, ഗ്രേസി വര്‍ഗീസ്. 1979 മുതല്‍ 42 വര്‍ഷം തുടര്‍ച്ചയായി തിരുവന്‍വണ്ടുര്‍ പഞ്ചായത്തംഗം, വൈസ് പ്രസിഡന്‍റ്, പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കേരള കോണ്‍ഗ്രസ് സംസഥാന കമ്മറ്റി അംഗം, ചെങ്ങന്നൂര്‍ നിയോജകമണ്ഡലം യുഡിഎഫ് ചെയര്‍മാന്‍, കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.