Tuesday, November 5, 2024

HomeObituaryഫാ. ജോസഫ് ചെരുവില്‍ (81) നിര്യാതനായി

ഫാ. ജോസഫ് ചെരുവില്‍ (81) നിര്യാതനായി

spot_img
spot_img

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. ജോസഫ് ചെരുവില്‍ (81) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച 10ന് ചെങ്കല്‍ തിരുഹൃദയ പള്ളിയില്‍ ആരംഭിക്കും. കാഞ്ഞിരപ്പള്ളി ചെരുവില്‍ പരേതരായ തോമസ് എലിസബത്ത് ദന്പതികളുടെ മകനാണ്.1967 ല്‍ പൗരോഹിത്യം സ്വീകരിച്ചു.

നരിവേലി, എലിക്കുളം ഇടവകകളില്‍ അസിസ്റ്റന്റ് വികാരിയായും കൊച്ചറ, നസ്രാണിപുരം, കുമളി, കണയങ്കവയല്‍, കൊച്ചുതോവാള, നെറ്റിത്തൊഴു, ഉപ്പുതറ, വള്ളക്കടവ്, മേരികുളം, മ്ലാമല, കല്‍ത്തൊട്ടി, വഞ്ചിമല, പഴയകൊരട്ടി എന്നീ ഇടവകകളില്‍ വികാരിയായും സേവനം ചെയ്തു.

കൊരട്ടി ഹോം ഓഫ് ഹോസ്പിറ്റാലിറ്റി, പൊന്‍കുന്നം ആരാധനമഠം, തച്ചപ്പുഴ കുരിശുപള്ളി എന്നിവിടങ്ങളില്‍ ചാപ്‌ളൈന്‍, കാഞ്ഞിരപ്പള്ളി പഴയപള്ളി റെക്ടര്‍, മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ ചാപ്‌ളൈന്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.

സഹോദരങ്ങള്‍: സി.ടി. മാത്യു (വെള്ളത്തൂവല്‍), ആന്റണി തോമസ് (കോയന്പത്തൂര്‍), ഷൈന്‍ തോമസ് (പെരുന്പാവൂര്‍), മറിയമ്മ ആന്റണി മൂരിപ്പാറയില്‍ (മൂഴൂര്‍), ജ്ഞാനമ്മ ജോര്‍ജുകുട്ടി പടിഞ്ഞാറ്റയില്‍ (വണ്ണപ്പുറം), റോസമ്മ ജോസ് ചെറുകടൂര്‍ (ഇളങ്ങോയി), സിസ്റ്റര്‍ റാണി മരിയ (എസ്എച്ച് കോണ്‍വെന്റ്, വെച്ചൂച്ചിറ), ജോയമ്മ ജോര്‍ജുകുട്ടി ചൂരക്കുളത്ത് (കുന്പളങ്ങി), മോളി സണ്ണി കുന്നത്ത് (ഉഴവൂര്‍).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments