കോട്ടയം: മലയാളി അസോസിഷന്‍ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) മുന്‍ വൈസ് പ്രസിഡണ്ടും ട്രസ്റ്റി ബോര്‍ഡ് മെമ്പറുമായ അനില്‍ (ഉമ്മന്‍) ചാക്കോ യുടെ പിതാവ് മാന്നാര്‍ നിരണം കുടുംബാംഗമായ റിട്ടയേര്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് സൂപ്രണ്ട് കുന്നേല്‍ വീട്ടില്‍ കെ.ഒ. ചാക്കോ (87) വാര്‍ധക്യസഹജമായ അസുഖം മൂലം നിര്യാതനായി.
സംസ്‌കാരം പിന്നീട് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ പൊതുദര്‍ശനത്തിനു ശേഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സെയിന്റ് ലാസറസ് സെമിത്തേരിയില്‍ നടത്തും.
ഭാര്യ: ശോശാമ്മ ചാക്കോ മുത്തുക്കുഴിയില്‍. മക്കള്‍: ഉമ്മന്‍ ചാക്കോ (യു.എസ്.എ), എബ്രഹാം ചാക്കോ(യു.എസ്.എ). മരുമക്കള്‍:മഞ്ജു ചാക്കോ, സീമ ഏബ്രഹാം. കൊച്ചുമക്കള്‍:ജോഷ് ചാക്കോ,ജോനാഥന്‍ ചാക്കോ, ജൂലിയ ചാക്കോ, രാഹുല്‍ , റിയ.
അനില്‍ ചാക്കോയുടെ പിതാവ് കെ.ഒ ചാക്കോയുടെ നിര്യാണത്തില്‍ മഞ്ച് പ്രസിഡണ്ട് മനോജ് വാട്ടപ്പള്ളില്‍, സെക്രട്ടറി ഫ്രാന്‍സിസ് തടത്തില്‍, ട്രഷറര്‍ ഗാരി നായര്‍, വൈസ് പ്രസിഡണ്ട് രഞ്ജിത്ത് പിള്ള, ജോയിന്റ് സെക്രെട്ടറി ഷൈനി രാജു, ജോയിന്റ് ട്രഷറര്‍ ആന്റണി കല്ലക്കാവുങ്കല്‍, വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ ഷൈന്‍ ആല്‍ബര്‍ട്ട്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഷാജി വര്‍ഗീസ്, മഞ്ച് മുന്‍ പ്രസിഡണ്ടും ഫൊക്കാന സെക്രെട്ടറിയുമായ സജിമോന്‍ ആന്റണി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.