ചന്ദനപ്പള്ളി: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പുതുപ്പാടി സെന്റ് പോള്‍സ് ആശ്രമം സുപ്പീരിയറും ഡയറക്ടറുമായ റവ. സില്‍വാനോസ് റമ്പാന്‍ (61) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച ഒമ്പതിന് പുതുപ്പാടി ആശ്രമ ചാപ്പലില്‍. ചന്ദനപ്പള്ളി ചിറക്കരോട്ട് പരേതരായ ജോഷ്വയുടെയും തങ്കമ്മയുടെയും മകനാണ്.
സഹോദരങ്ങള്‍: മോനി, ലീലാമ്മ.ഓര്‍ത്തഡോക്‌സ് സഭയില്‍ മിഷന്‍ പ്രവര്‍ത്തന മേഖലയില്‍ സജീവമായിരുന്ന സില്‍വാനോസ് റന്പാന്‍ ആന്ധ്രയിലെ യാച്ചാരത്ത് കുഷ്ഠരോഗികളുടെ കുഞ്ഞുങ്ങള്‍ക്കായി തണല്‍ വീട് ഒരുക്കി. ഇറ്റാര്‍സി, ഹൈദ്രബാദ്, യാച്ചാരം, കലഹണ്ടി,പൂനെ എന്നിവിടങ്ങളിലും മിഷന്‍ പ്രവര്‍ത്തനം നടത്തി.