കോട്ടയം: കോട്ടയം അതിരൂപതാംഗമായ ഫാ.ജോണ്‍ ചേത്തലില്‍(76) നിര്യാതനായി. സംസ്കാരം തിങ്ക ളാഴ്ച 2.30 നു ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്‍റെ കാര്‍മികത്വത്തില്‍ കൂടല്ലൂര്‍സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. കൂടല്ലൂര്‍ ചേത്തലില്‍ ചാക്കോ- മറിയം ദന്പതികളുടെ മകനാണ്.
1971-ല്‍ പൗരോഹിത്യം സ്വീകരിച്ചു. ഒടയംചാല്‍, പടമുഖം, തെള്ളിത്തോട്, പൂതാളി, റാന്നി, മാലക്കല്ല്, കല്ലറ പുത്തന്‍പള്ളി, ഉഴവൂര്‍,അരീക്കര, ഇടയ്ക്കാട്, സംക്രാന്തി, ചാമക്കാല, ചേര്‍പ്പുങ്കല്‍, കടുത്തുരുത്തി, മള്ളൂശേരി എന്നീ ഇടവകകളില്‍ വികാരിയായി സേവനം ചെയ്തു. അതിരൂപതാ ഫൈനാന്‍സ് ഡയറക്ടര്‍, രൂപതാ കോര്‍പ്പറേറ്റ് സെക്രട്ടറി, മതബോധന കമ്മീഷന്‍ ചെയര്‍മാന്‍, എന്നീ നിലക ളിലും സേവനം ചെയ്തു.പടമുഖം, തെള്ളിത്തോട്, കള്ളാര്‍, പൂതാളി എന്നീ ദേവാലയങ്ങള്‍ നിര്‍മിക്കുന്നതിനും റാന്നി, അരീക്കര എന്നീ ദേവാലയങ്ങള്‍ പുതുക്കി പണിയുന്നതിനും ചാമക്കാലാ വൈദിക മന്ദിരം നിര്‍മിക്കുന്നതിനും ഇദ്ദേഹം നേതൃത്വം നല്‍കി.
പൗരോഹിത്യത്തിന്‍റെ സ്മരണകള്‍ കോര്‍ത്തിണക്കി അവര്‍ണനീയമായ ദാനത്തിന് അങ്ങേയ്ക്കു സ്തുതി’ എന്ന ആത്മകഥാ ഗ്രന്ഥം രചിച്ചിട്ടുണ്ട്. മൃതദേഹം തിങ്ക ളാഴ്ച 10.30 മുതല്‍ കൂടല്ലൂര്‍ സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.