Saturday, July 27, 2024

HomeObituaryഫൊക്കാനയുടെ മുതിർന്ന നേതാവ് കൊച്ചുമ്മൻ ജേക്കബ് ന്യൂയോർക്കിൽ അന്തരിച്ചു

ഫൊക്കാനയുടെ മുതിർന്ന നേതാവ് കൊച്ചുമ്മൻ ജേക്കബ് ന്യൂയോർക്കിൽ അന്തരിച്ചു

spot_img
spot_img

ശ്രീകുമാർ ഉണ്ണിത്താൻ

ന്യു യോര്‍ക്ക്: ഫൊക്കാനയുടെ മുതിർന്ന നേതാവ് കുണ്ടറ , ട്രിപിലെഴികം തുണ്ടിൽ വീട്ടിൽ കൊച്ചുമ്മൻ ജേക്കബ് (80 ) ന്യൂ യോർക്കിൽ അന്തരിച്ചു.

വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ മുൻ പ്രസിഡന്റും മാർഗദർശിയും, പോർചെസ്റ്റർ സെന്റ് ഗ്രിഗോറീസ് ചർച്ചിന്റെ സ്ഥാപക മെമ്പറും , അലUSA യുടെ ഫൗണ്ടിങ് മെംബറും അമേരിക്കയുടെ സമുഖ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറ സാനിദ്യവുമായ കൊച്ചുമ്മൻ ജേക്കബ് ന്യൂ യോർക്ക് ട്രാൻസിസ്‌റ് അതോറിറ്റിയിൽ നിന്നും വിരമിച്ച ശേഷവും സമുഖ്യ സാംസ്‌കാരിക , ചാരിറ്റി പ്രവത്തങ്ങളിൽ സജീവമായിരുന്നു. കേരളത്തിൽ പല ചാരിറ്റി പ്രവർത്തങ്ങൾക്കും അദ്ദേഹം ഇപ്പോഴും നേതൃത്വം നൽകുന്നുണ്ട്.

ഭാര്യ അന്നാമ്മ ജേക്കബ് . മക്കള്‍: ജോബി ജേക്കബ് , ജയ്‌സൺ ജേക്കബ് . മരുമകള്‍: റാണി ജേക്കബ് , ടെന്നിസ് ജേക്കബ് . കൊച്ചുമക്കള്‍: വില്യം ജേക്കബ് , ക്രിസ്റ്റിൻ ജേക്കബ് ,ഇവാ ജേക്കബ് , മിയ ജേക്കബ്.

സഹോദരങ്ങൾ: പരേതയായ മറിയാമ്മ ഡാനിയേൽ , ലില്ലിക്കുട്ടി ബാബു , പരേതനായ വർഗീസ് ജേക്കബ് , മാത്യുക്കുട്ടി ജേക്കബ്, ഏലിയാമ്മ കുട്ടപ്പൻ, ജോൺ റ്റി ജേക്കബ്, ജേക്കബ് റ്റി ജേക്കബ് , ലീലാമ്മ പ്രകാശ് , രാജൻ റ്റി ജേക്കബ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments