അനില്‍ ആറന്‍മുള
ഹൂസ്റ്റണ്‍: ഈ വര്‍ഷം അവസാനം ചിക്കാഗോയില്‍ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ) ദൈ്വവാര്‍ഷിക സമ്മേളനത്തിന് ഹ്യൂസ്റ്റണ്‍ ചാപ്റ്ററിന്റെ ഊഷ്മളമായ പിന്തുണ അറിയിക്കുന്നതായി പ്രസിഡന്റ്് ശങ്കരന്‍കുട്ടി പിള്ള.
സ്വകാര്യ പരിപാടിക്കായി ഹൂസ്റ്റണില്‍ എത്തിയ ഇന്ത്യ പ്രസ് ക്ലബ് ദേശീയ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റുമായി നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ചയില്‍ ആണ് ശങ്കരന്‍കുട്ടി പിള്ള ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ പിന്തുണ അറിയിച്ചത്. മാധ്യമ പ്രവര്‍ത്തകരായ ധാരാളം പുതിയ അംഗങ്ങള്‍ ഹൂസ്റ്റണ്‍ ചാപ്റ്ററിലേക്കു എത്തിയതായും അത് പ്രവര്‍ത്തനങ്ങളില്‍ പുത്തന്‍ ഉണര്‍വ് കൈവരുത്തിയതായും ശങ്കരന്‍കുട്ടി പിള്ള പറഞ്ഞു.
നവംബര്‍ മധ്യത്തിലേക്കു സമ്മേളനം നടത്താന്‍ ആലോചിക്കുന്നുണ്ടെന്നും നാഷണല്‍ കമ്മറ്റിയുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ തീയതി പ്രഖ്യാപിക്കുമെന്നും പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ് അറിയിച്ചു. സമ്മേളനം അവിസ്മരണീയമാക്കാന്‍ തയ്യാറെടുപ്പുകള്‍ നടക്കുന്നതായും ‘മാധ്യമശ്രീ’ അവാര്‍ഡ് ജേതാവിനെ കണ്ടെത്താനുള്ള നടപടികളുമായി ജൂറി കമ്മറ്റി മുന്നോട്ടു പോകുന്നു എന്നും അദ്ദേഹം പാറഞ്ഞു.
ഹൂസ്റ്റനില്‍ ദേശിയ പ്രസിഡന്റിനെ സന്ദര്‍ശിച്ച ഇന്ത്യ പ്രസ് ക്ലബ് പ്രവര്‍ത്തകരോടും അഭ്യുദയാകാംഷികളോടും കഴിഞ്ഞവര്‍ഷങ്ങളില്‍ നടന്ന സമ്മേളനങ്ങളില്‍ ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ സംഭാവനകള്‍ അനുസ്മരിച്ചുകൊണ്ട് ബിജു കിഴക്കേക്കുറ്റ് നന്ദി രേഖപ്പെടുത്തുകയും ഭാവിയിലും അകമഴിഞ്ഞ പങ്കാളിത്തം ഉണ്ടാവണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.