Saturday, July 27, 2024

HomeLocal Newsകോവിഡ് ബാധിച്ച് തൃശൂര്‍ അതിരൂപതയിലെ യുവവൈദികന്‍ കൂടി മരിച്ചു, രൂപതയ്ക്ക് നഷ്ടമായത് പന്ത്രണ്ടോളം വൈദികരെ

കോവിഡ് ബാധിച്ച് തൃശൂര്‍ അതിരൂപതയിലെ യുവവൈദികന്‍ കൂടി മരിച്ചു, രൂപതയ്ക്ക് നഷ്ടമായത് പന്ത്രണ്ടോളം വൈദികരെ

spot_img
spot_img

തൃശൂര്‍: കോവിഡ് രോഗബാധയെ തുടര്‍ന്നു തൃശൂര്‍ അതിരൂപതയിലെ യുവവൈദികന്‍ ഫാ. സിന്‍സണ്‍ എടക്കളത്തൂര്‍ മരിച്ചതിന്റെ ഞെട്ടല്‍ മാറും മുന്‍പ് മറ്റൊരു വൈദികന്‍ കൂടി മരണപ്പെട്ടു. തിരുപ്പൂരില്‍ അജപാലന ശുശ്രൂഷ ചെയ്തുവരികയായിരുന്ന ഫാ. പോള്‍ പുലിക്കോട്ടില്‍ എന്ന വൈദികനാണ് മരണപ്പെട്ടത്.

കോവിഡ് ബാധിച്ച് തൃശൂര്‍ ജൂബിലി മിഷ്യന്‍ മെഡിക്കല്‍ കോളേജില്‍ ചിക്തസയിലായിരിക്കെയാണ് ആകസ്മികമായ അന്ത്യം. 49 വയസ്സായിരിന്നു. മൃതസംസ്കാരം ജൂണ്‍ 3 വ്യാഴം ഉച്ചത്തിരിഞ്ഞ് 2.30ന് മറ്റം ഫൊറോന പള്ളിയില്‍വെച്ച് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ കാര്‍മ്മികത്വത്തില്‍ നടക്കും.

1971 ജൂലൈ 8ന് തൃശൂര്‍ അതിരൂപത കണ്ടാണശ്ശേരി പുലിക്കോട്ടില്‍ പരേതനായ ലോന വത്സ ദമ്പതികളുടെ മകനായി ജനിച്ചു. ദൈവവിളി സ്വീകരിച്ച് 1989 ജൂണില്‍ തൃശ്ശൂര്‍ മൈനര്‍ സെമിനാരി ചേര്‍ന്ന് വൈദിക പരിശീലനം ആരംഭിച്ചു. കോട്ടയം സെന്റ് തോമസ് അപ്പസ്‌തോലിക്ക് സെമിനാരിയില്‍ തത്വശാസ്ത്ര ദൈവശാസ്ത്ര പരിശീലനത്തിനുശേഷം 1998 ഡിസംബര്‍ 26ന് മാര്‍ ജെയ്ക്കബ് തൂങ്കുഴി പിതാവില്‍ നിന്ന് മറ്റം പള്ളിയില്‍ വച്ച് തിരുപ്പട്ടം സ്വീകരിച്ചു.

കുരിയച്ചിറ, കോട്ടപ്പടി, പുതുക്കാട് എന്നിവിടങ്ങളില്‍ സഹവികാരിയായും വടക്കന്‍ പുതുക്കാട് ആക്ടിങ്ങ് വികാരിയായും കൊഴുക്കുള്ളി, ആമ്പക്കാട്, വടൂക്കര, വരാക്കര, പുതുശ്ശേരി, കോയമ്പത്തൂര്‍ പൂമാര്‍ക്കറ്റ് (രാമനാഥപുരം), തിരുപ്പൂര്‍ (രാമനാഥപുരം) എന്നിവിടങ്ങളില്‍ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2017 ഫെബ്രുവരി മുതല്‍ രാമനാഥപുരം രൂപതയില്‍ ചെയ്തുവരികയായിരുന്നു. ബാംഗ്‌ളൂര്‍ ധര്‍മ്മാരാം കോളേജില്‍ നിന്ന് കാനന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റ് നേടിയിട്ടുണ്ട്. തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്തന്‍ കോടതിയില്‍ നോട്ടറിയായും ജഡ്ജ് ആയും, അതിരൂപത വിവാഹ അനുരഞ്ജന കോടതിയിലെ വൈസ് ചാന്‍സലറായും, വി. എവുപ്രാസ്യമ്മയുടെ നാമകരണ നടപടികളുടെ െ്രെടബൂണല്‍ നോട്ടറിയായും അതിരൂപത നിയമാവലി കമ്മിറ്റി അംഗമായും അതിരൂപത വൈദിക ക്ഷേമ നിധിയുടെ നിയമാവലി കമ്മിറ്റി അംഗമായും അച്ചന്‍ സേവനം ചെയ്തിട്ടുണ്ട്.

കൊഴുക്കുള്ളി, ആമ്പക്കാട്, വടൂക്കര എന്നിവിടങ്ങളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയ അ?ദ്ദേഹം ഇടവകയില്‍ സേവനം ചെയ്തിരുന്നപ്പോള്‍ യുവജനങ്ങളെ സംഘടിപ്പിക്കുന്നതില്‍ മികവ് പുലര്‍ത്തിയിരുന്നു.

കോവിഡ് രോഗബാധയെ തുടര്‍ന്നു പന്ത്രണ്ടോളം വൈദികരെയാണ് തൃശൂര്‍ അതിരൂപതയ്ക്ക് നഷ്ട്ടമായിരിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments