Friday, April 19, 2024

HomeNewsIndiaമകള്‍ 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി നാട്ടിലെത്തിച്ച പിതാവ് മരിച്ചു

മകള്‍ 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി നാട്ടിലെത്തിച്ച പിതാവ് മരിച്ചു

spot_img
spot_img

ദര്‍ഭംഗ: കഴിഞ്ഞവര്‍ഷം ലോക്ഡൗണ്‍ കാലത്ത് ബീഹാര്‍ സ്വദേശി രോഗബാധിതനായ പിതാവിനെ പിന്‍സീറ്റിലിരുത്തി 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി നാട്ടിലെത്തിച്ച ജ്യോതികുമാരിക്ക് അദ്ദേഹത്തെ നഷ്ടമായി. ഹൃദയാഘാതം മൂലമാണ് പിതാവ് മോഹന്‍ പാസ്വാന്റെ മരണം.

ഡല്‍ഹിക്കടുത്തു ഗുരുഗ്രാമില്‍ ഇ–റിക്ഷ ഓടിക്കുകയായിരുന്ന മോഹനു കഴിഞ്ഞ വര്‍ഷം അപകടത്തില്‍ പരുക്കേറ്റിരുന്നു. തുടര്‍ന്ന് ലോക്ഡൗണ്‍ വന്നതോടെ വാടക കൊടുക്കാത്തിന്റെ പേരില്‍ വീട്ടുടമ അദ്ദേഹത്തെ ഇറക്കിവിടാനൊരുങ്ങി. 15 വയസ്സുകാരിയായ ജ്യോതി അപ്പോള്‍ അച്ഛനോടൊപ്പമുണ്ടായിരുന്നു. ഒരു പഴയ സൈക്കിള്‍ വാങ്ങി പിതാവിനെയും പിന്നിലിരുത്തി അവള്‍ നാട്ടിലേക്കു പുറപ്പെട്ടു. പാതയോരത്ത് ആരോ നല്‍കിയ ഭക്ഷണം കൊണ്ടു വിശപ്പടക്കി. സഹതാപം തോന്നിയ ലോറി െ്രെഡവര്‍മാര്‍ ഇടയ്ക്കു ലിഫ്റ്റ് നല്‍കി. 7 ദിവസം കൊണ്ട് അവര്‍ ദര്‍ഭംഗയിലെത്തി.

2020 മേയിലെ ആ ‘സാഹസിക’ യാത്രയുടെ ഒന്നാം വാര്‍ഷികത്തിലാണ് മോഹന്‍ വിടപറഞ്ഞത്. ഇതരസംസ്ഥാന തൊഴിലാളികളുടെ കഷ്ടപ്പാടിന്റെ പ്രതീകമായി മോഹനും ജ്യോതിയും കഴിഞ്ഞ വര്‍ഷം മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ജ്യോതിക്കു പ്രധാന്‍മന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്കാര്‍ ലഭിച്ചു. സാമ്പത്തിക സഹായവും പഠനസഹായവും കിട്ടി. ദൃഢനിശ്ചയവും പോരാട്ടവീര്യവും മാനിച്ച് സൈക്ലിങ് ഫെഡറേഷന്‍ എട്ടാം ക്ലാസുകാരിയായ ജ്യോതിയെ നാഷനല്‍ സൈക്ലിങ് അക്കാദമിയില്‍ പരിശീലനത്തിനുള്ള ട്രയലിന് ക്ഷണിച്ചിരുന്നു.അങ്കണവാടി അധ്യാപികയാണ് ജ്യോതിയുടെ അമ്മ. 4 സഹോദരങ്ങളുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments