Saturday, July 27, 2024

HomeWorldലൈംഗികാതിക്രമം ക്രിമിനല്‍ കുറ്റം; സഭാനിയമം പരിഷ്കരിച്ച് മാര്‍പാപ്പ

ലൈംഗികാതിക്രമം ക്രിമിനല്‍ കുറ്റം; സഭാനിയമം പരിഷ്കരിച്ച് മാര്‍പാപ്പ

spot_img
spot_img

വത്തിക്കാന്‍ സിറ്റി: മുതിര്‍ന്നവര്‍ക്കു നേരെയുള്ള പുരോഹിതന്മാരുടെ ലൈംഗികാതിക്രമം ക്രിമിനല്‍ കുറ്റമാക്കി മാറ്റി ഫ്രാന്‍സിസ് മാര്‍പാപ്പ സഭ നിയമം പരിഷ്കരിച്ചു.

പുരോഹിതന്മാര്‍ക്കുപുറമെ പള്ളികളില്‍ സേവനമനുഷ്ഠിക്കുന്ന സാധാരണക്കാരും ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തിയാല്‍ ശിക്ഷിക്കപ്പെടും. 14 വര്‍ഷം നീണ്ട പഠനത്തിനൊടുവില്‍ ചൊവ്വാഴ്ചയാണ് വത്തിക്കാന്‍ കോഡ് ഓഫ് കാനന്‍ നിയമത്തില്‍ പുതിയ ഭേദഗതികള്‍ കൊണ്ടുവന്നത്.

പള്ളികളില്‍ പുരോഹിതന്മാര്‍ക്കുനേരെ ലൈംഗികാരോപണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതു ചര്‍ച്ച ചെയ്യാന്‍ നിയമത്തില്‍ 1395,1398 എന്നീ രണ്ട് വകുപ്പുകളാണ് പുതുതായി ഉള്‍പ്പെടുത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments