കൊച്ചി: മാവേലിക്കര കൊയ്പ്പള്ളി കാരാഴ്മ ചിത്രവിലാസം സ്കൂളിലെ റിട്ടയേര്‍ഡ് പ്രധാനാധ്യാപകന്‍ ഹരിപ്പാട് മുട്ടം തേരുമ്മയില്‍ ടി.എം. വര്‍ഗീസ് (ബേബിസാര്‍ – 85) മകന്‍ ഡോ. ഷിബു വര്‍ഗീസിന്‍റെ (സാമൂഹ്യാരോഗ്യകേന്ദ്രം, നെട്ടൂര്‍) എളംകുളത്തെ വസതിയില്‍ നിര്യാതനായി. സംസ്കാരം പിന്നീട് ഹരിപ്പാട് മുട്ടം പരിമണം മര്‍ത്തോമ പള്ളിയില്‍.
ഭാര്യ: രാജമ്മ ജോര്‍ജ് (റിട്ട. അധ്യാപിക, മുതുകുളം കൊപ്പാറേത്ത് ഹൈസ്കൂള്‍) കൊറ്റംപള്ളി ചേമത്തുവടക്കേതില്‍ കുടുംബാംഗം.
മറ്റുമക്കള്‍: ഷേര്‍ളി, ഷീബ (ഇരുവരും യുഎസ്എ), ഷാബു വര്‍ഗീസ്. മരുമക്കള്‍: ഡോ. ഷൈല (സീനിയര്‍ കണ്‍സള്‍ട്ടന്‍റ് റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ്, എറണാകുളം), റെഞ്ചി, ജിജി (ഇരുവരും യുഎസ്എ), സൂസന്‍.