റാന്നി: മലങ്കര ഓര്‍ത്തഡോക്‌സ് സഭ റാന്നി ഹോളി ട്രിനിറ്റി ആശ്രമാംഗവും പരുമല സെമിനാരി മുന്‍ മാനേജരുമായ റവ. ഔഗേന്‍ റമ്പാന്‍ (61) നിര്യാതനായി. സംസ്കാരം ഞായറാഴ്ച രണ്ടിന് റാന്നി ഹോളി ട്രിനിറ്റി ആശ്രമ ചാപ്പല്‍ സെമിത്തേരിയില്‍.
പരേതന്‍ ഓമല്ലൂര്‍ വടക്കേടത്ത് മുളമൂട്ടില്‍ പരേതരായ സ്കറിയക്കുട്ടി-കുഞ്ഞമ്മ ദമ്പതികളു ടെ മകനാണ്. സഹോദരങ്ങള്‍: കുഞ്ഞുമോള്‍, ജോണ്‍ സ്കറിയ, മേരിക്കുട്ടി ജോര്‍ജ്, പരേതനായ ടി.എസ്. ചെറിയാന്‍. തിരുവനന്തപുരം, തുമ്പമണ്‍ ഭദ്രാസനങ്ങളിലെ പള്ളികളില്‍ വികാരിയായും തിരുവനന്തപുരം ഭദ്രാസനം ഉള്ളൂര്‍ അരമന മാനേജര്‍, ഇടുക്കി ഭദ്രാസന അഡ്മിനിസ്‌ട്രേറ്റര്‍, ഹോളി ട്രിനിറ്റി ആശ്രമ സൂപ്പിരീയര്‍ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.