ചങ്ങനാശേരി: വാഴപ്പള്ളി നെല്‍പ്പുരപറന്പില്‍ (ചമ്പക്കുളം) ജോസഫ് ജോര്‍ജിന്‍റെ (സ്റ്റേറ്റ് ബാങ്ക് റിട്ട. മാനേജര്‍) ഭാര്യ മരീന ജോസ് (60, റിട്ട. അധ്യാപിക, സെന്‍റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍) നിര്യാതയായി. സംസ്കാരം ബുധനാഴ്ച മൂന്നിന് ചങ്ങനാശേരി സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍.
പരേത ചങ്ങനാശേരി കൈനകരി കോലത്ത് (മണക്കുന്നേല്‍) കുടുംബാംഗം. മക്കള്‍: അനൂജ (കാനഡ), അശ്വിന്‍ ജോര്‍ജ് (ഫിനാന്‍ഷ്യല്‍ അനാലിസ്റ്റ് ബംഗളൂരു), ആഷ്ലി (യുകെ). മരുമക്കള്‍: സുഹാസ് ജോണ്‍ പാലത്തിങ്കല്‍ (കാനഡ), ജൂവല്‍ മറ്റത്തോട്ടത്തില്‍ (മൂവാറ്റുപുഴ), ജിയോപോള്‍ മുണ്ടന്‍മാണി (അങ്കമാലി).
റവ. ഡോ. ഫിലിപ്പ് നെല്‍പ്പുരപ്പറന്പില്‍ (കോട്ടയം ലൂര്‍ദ് ഫൊറോന പള്ളി വികാരി) ഭര്‍തൃസഹോദരനാണ്. പരേതനായ റവ. ഡോ. ജോര്‍ജ് കോലത്ത് സഹോദരനും സിസ്റ്റര്‍ സാങ്റ്റാ സിഎംസി (മുന്‍ സുപ്പീരിയര്‍ ജനറല്‍) സഹോദരിയുമാണ്.