ഫിലാഡല്‍ഫിയ: പ്രമുഖ സംഘടനാ പ്രവര്‍ത്തകന്‍ പി.കെ. സോമരാജന്റെ ഭാര്യ ഭാസുരാംഗി സോമരാജന്‍ നിര്യാതയായി. കോട്ടയം പള്ളം സ്വദേശിനിയാണ്. കോട്ടയം ബസേലിയസ് കോളജിലെ പഠനശേഷം തിരുവന്തപുരം കോപ്പറേറ്റീവ് കോളജില്‍ പഠനം പൂര്‍ത്തിയാക്കി. സഹകരണ മേഖലയില്‍ 16 വര്‍ഷം പ്രവര്‍ത്തിച്ചു. അമേരിക്കയില്‍ വിവിധ സ്ഥലങ്ങളില്‍ പ്രൊഡക്ഷന്‍ രംഗത്ത് പ്രവര്‍ത്തിച്ചു.
സാമൂഹിക രംഗത്ത് സോമരാജന്റെ സഹസഞ്ചാരിയായിരുന്നു. അപ്പര്‍ ഡാര്‍ബിയിലെ എസ്എന്‍ഡിപി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
ഏകമകന്‍ ശ്രീകാന്ത് സോമരാജന്‍. മരുമകള്‍: റീതുശ്രീകാന്ത്. കൊച്ചുമകള്‍: റിതിക ശ്രീകാന്ത്
പി.കെ. ശിവപ്രസാദ് (അപ്പര്‍ ഡാര്‍ബി), പി.കെ. പുരുഷോത്തമന്‍ (പള്ളം), പരേതരായ പി.കെ. ശാരദ, പി.കെ. രാജപ്പന്‍ എന്നിവര്‍ സഹോദരരാണ്.
പൊതുദര്‍ശനം സെപ്റ്റംബര്‍ 30-നു വ്യാഴാഴ്ച വൈകിട്ട് അഞ്ചു മുതല്‍ എട്ടു വരെ ചാഡ്വിക്ക് ആന്‍ഡ് മക്കിന്നി ഫ്യുണറല്‍ ഹോം, 30 ഈസ്റ്റ് ഏതെന്‍സ് അവന്യു, ആര്‍ഡ്മൊര്‍, പെന്‍സില്‍വേനിയ-19003, 610 642- 6303-ല്‍ നടക്കും. വിവരങ്ങള്‍ക്ക്: 267 624 4804; 267 575 7333.