Sunday, April 20, 2025

HomeObituaryകെ ജെ ലില്ലി ടീച്ചർ (കുന്നയ്ക്കാട്ട്) അന്തരിച്ചു

കെ ജെ ലില്ലി ടീച്ചർ (കുന്നയ്ക്കാട്ട്) അന്തരിച്ചു

spot_img
spot_img

പി.ഡി ജോർജ് നടവയൽ

ഫിലഡൽഫിയ/ മൂലമറ്റം: കുന്നയ്ക്കാട്ട് കെ ജെ ലില്ലി ടീച്ചർ (86), കളമശ്ശേരി രാജഗിരിയിൽ അന്തരിച്ചു. ലില്ലി ടീച്ചർ, മൂലമറ്റം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, മുട്ടം ഗവണ്മെൻ്റ് ഹൈസ്കൂൾ, തൊടുപുഴ ഗേൾസ് ഹൈ സ്കൂൾ എന്നീ പ്രശസ്ത വിദ്യാലങ്ങളിൽ ഹിന്ദി അദ്ധ്യാപികയായിരുന്നു.

പരേതനായ കുന്നയ്ക്കാട്ട് അഗസ്റ്റിൻ കെ ജെ ( ഭർത്താവ് -റിട്ട. എക്സിക്യൂട്ടിവ് എഞ്ചിനിയർ, പി ഡ്ബ്ള്യൂഡി). മെർലിൻ(മകൾ- ഫൈസർ മെഡിക്കൽ കമ്പനി ഐറ്റി എക്സിക്യൂട്ടിവ്,ഫിലഡൽഫിയ) , ജോസ് തോമസ് ( ജാമാതാവ്- സ്പ്രിങ് ഫോർഡ് ഏരിയാ സീനിയർ സെക്കണ്ടറി സ്കൂൾ ടീച്ചർ , ഫിലഡൽഫിയ സീറോ മലബാർ ചർച്ച് ട്രസ്റ്റി, ഓർമാ ഇൻ്റർ നാഷണൽ ടാലൻ്റ് പ്രൊമോഷൻ ഫോറം ചെയർ), ബോബി (മകൻ), റോബിൻ (മകൻ), ഡ്യൂബി (മകൾ), നോബിൾ (മകൻ). എമിലിൻ ( കൊച്ചു മകൾ), ഇമ്മാനുവേൽ (കൊച്ചു മകൻ).

ലില്ലി ടീച്ചറിൻ്റെ അന്ത്യോപചാര ശുശ്രൂഷകളുടെ വിവരം പിന്നീട്.

കെ ജെ ലില്ലി ടീച്ചറിൻ്റെ വിയോഗത്തിൽ ഓർമാ ഇൻ്റർനാഷണൽ എക്സിക്യൂട്ടിവ് കമിറ്റി അനുശോചനം അറിയിച്ചു.ഹിന്ദി ഭാഷാദ്ധ്യാപനരംഗത്ത്, ഒരു പൂർണ്ണായുസ്സിൻ്റെ സമർപ്പണത്തിലൂടെ, വൻശിഷ്യസമ്പത്തിനു പ്രിയങ്കരിയായ, കെ ജെ ലില്ലി ടീച്ചറിൻ്റെ വേർപാട്, സമർപ്പിതാദ്ധ്യാപന രംഗത്തിന് അപരിഹാര്യമായ നഷ്ടമാണെന്ന്, ഓർമാ ഇൻ്റർനാഷണൽ പ്രസിഡൻ്റ് ജോർജ് നടവയൽ, ട്രസ്റ്റീ ബോർഡ് ചെയർ ജോസ് ആറ്റുപുറം, പബ്ളിക് അഫ്ഫയേഴ്സ് ചെയർ വിൻസൻ്റ് ഇമ്മാനുവേൽ, ലീഗൽ ഹെല്പ് ഡെസ്ക് ചെയർ ജോസഫ് കുന്നേൽ എന്നിവർ അനുശോചനയോഗത്തിൽ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments