ഷിക്കാഗോ: മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയും മുന്‍ ആലപ്പുഴ ഡിസിസി ട്രഷററും ആയിരുന്ന അന്നമ്മ ഫിലിപ്പ് (89) അന്തരിച്ചു. ദീര്‍ഘകാലമായി ഷിക്കാഗോയിലുള്ള ഡസ്‌പ്ലെയിന്‍സില്‍ താമസിച്ചു വരികയായിരുന്നു. പായിപ്പാട്ട് കോട്ടപ്പുറത്ത് കുടുംബാംഗമാണ്. ബ്രദറന്‍ സഭാംഗമായിരുന്നു.
ഭര്‍ത്താവ് എബ്രഹാം ഫിലിപ്പ്. ഷൈനി കുര്യന്‍, ഷാജി എബ്രഹാം, ജെയിംസ് എബ്രഹാം എന്നിവര്‍ മക്കളും കുര്യന്‍ വര്‍ഗീസ്, ഷേര്‍ലി എബ്രഹാം, ബീന എബ്രഹാം എന്നിവര്‍ മരുമക്കളും ആണ്. വര്‍ഗീസ് ചാക്കോ, ജേക്കബ് ചാക്കോ, മേരി ജോര്‍ജ്, ശാന്തമ്മ ഫിലിപ്പ്,ലീലാമ്മ സാമുവേല്‍ എന്നിവരാണ് സഹോദരങ്ങള്‍.
മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ വയലാര്‍ രവി എന്നിവര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ഒന്നിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്.
ശവസംസ്‌കാര ശുശ്രൂഷകള്‍ ഡിസംബര്‍ 13നും 14 നും നൈല്‍സിലുള്ള കൊളോണിയല്‍ ഫ്യൂണറല്‍ ഹോമില്‍ നടക്കും. ഷിക്കാഗോ ലാന്‍ഡ് ഗോസ്പല്‍ ചാപ്പല്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.