ന്യൂഡല്‍ഹി: കംപ്ലയിന്‍സ് ഓഫീസര്‍മാരെ നിയമിക്കുന്നത് ഉള്‍പ്പെടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് വീഴ്ച വരുത്തിയതിന് സോഷ്യല്‍ മീഡിയ ഭീമന്മാരായ ഫേസ്ബുക്കിനും ട്വിറ്ററിനും കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് നല്‍കി. രണ്ട് ദിവസത്തിനകം മാര്‍ഗനിര്‍ദേശം പാലിച്ചില്ലെങ്കില്‍ രണ്ട് സോഷ്യല്‍ മീഡിയാ പോര്‍ട്ടലുകള്‍ക്കും കേന്ദ്രം താല്‍കാലിക വിലക്ക് ഏര്‍പെടുത്തുമെന്നാണ് സൂചന.
കംപ്ലയിന്‍സ് ഓഫീസര്‍മാരെ നിയമിക്കുക, അവരുടെ പേരും കോണ്‍ടാക്റ്റ് വിലാസവും ഇന്ത്യയില്‍ നല്‍കുക, പരാതി പരിഹാരം, ആക്ഷേപകരമായ ഉള്ളടക്കത്തിന്റെ നിരീക്ഷണം, ആക്ഷേപകരമായ ഉള്ളടക്കം നീക്കംചെയ്യല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളാണ് കേന്ദ്രം നല്‍കിയത്.
കഴിഞ്ഞ ഫെബ്രുവരി 25നാണ് മൂന്ന് മാസത്തിനുള്ളില്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം സോഷ്യല്‍ മീഡിയാ ഭീമന്‍മാരോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതുവരെ, ഒരു കമ്പനി ഒഴികെ ആരും അത്തരം ഉദ്യോഗസ്ഥരെ നിയമിക്കുകയോ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രം കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയത്.