Saturday, July 27, 2024

HomeScience and Technologyവ്യാജ ആപ്പിള്‍ എയര്‍പോട്‌സുകള്‍ സിന്‍സിനാറ്റിയില്‍ നിന്നും പിടിച്ചെടുത്തു

വ്യാജ ആപ്പിള്‍ എയര്‍പോട്‌സുകള്‍ സിന്‍സിനാറ്റിയില്‍ നിന്നും പിടിച്ചെടുത്തു

spot_img
spot_img

ബാബു പി സൈമണ്‍

ഡാലസ്: ജൂലൈ 12ന് ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത അഞ്ച് കണ്ടെയ്‌നറുകളില്‍നിന്നും ആപ്പിളിന്‍റെ എന്ന് തോന്നിപ്പിക്കുന്ന എയര്‍പോട്‌സുകള്‍ കസ്റ്റംസ് ആന്‍ഡ് ബോര്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസ് സിന്‍സിനാറ്റിയില്‍ നിന്നും പിടിച്ചെടുത്തു.

ഒന്നര മില്ല്യന്‍ ഡോളര്‍ വിലമതിപ്പുള്ള 5000 വ്യാജ ആപ്പിള്‍ എയര്‍പോട്‌സുകളും 1372 വ്യാജ ആപ്പിള്‍ എയര്‍പോഡ്‌സ് പ്രൊകളും ആണ് പിടിച്ചെടുത്തത്.

കണ്ടെയ്‌നറുകള്‍ കസ്റ്റംസ് ക്ലിയര്‍എന്‍സിന്റെ കൂടുതല്‍ വിശുദ്ധമായ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ആണ് ഇറക്കുമതിചെയ്ത ഉത്പന്നങ്ങള്‍ക്ക് ശരിയായ ട്രേഡ് മാര്‍ക്കോ , കമ്പനിക്ക് നിയമപരമായ ലൈസന്‍സോ ഇല്ല എന്ന് തെളിഞ്ഞത്.

പിടിച്ചെടുത്ത 5 കണ്ടെയ്‌നറുകളും ടെക്‌സാസിലുള്ള ബ്രൗസ്‌വിലല്‍ സിറ്റി യിലേക്കാണ് ഇറക്കുമതി ചെയ്യാന്‍ ഉദ്ദേശിച്ചത് എന്ന് വെള്ളിയാഴ്ച ഇറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.

നിയമവിരുദ്ധമായി ഇറക്കുമതി ചെയ്യുന്ന വ്യാജ ഉല്‍പന്നങ്ങള്‍ രാജ്യത്തിന്‍റെ സമ്പദ്ഘടനയെ ബാധിക്കുമെന്ന് കസ്റ്റംസ് സ്റ്റാന്‍ഡ് ബോര്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ലഫോണ്ട അഭിപ്രായപ്പെട്ടു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments