Sunday, May 19, 2024

HomeEditorialഅതിഥി കല്‍പന സ്വീകരിക്കാത്തവര്‍ക്ക് കേരള മണ്ണില്‍ സ്ഥാനമില്ല...

അതിഥി കല്‍പന സ്വീകരിക്കാത്തവര്‍ക്ക് കേരള മണ്ണില്‍ സ്ഥാനമില്ല…

spot_img
spot_img

എഡിറ്റോറിയല്‍

സൈമണ്‍ വളാച്ചേരില്‍
(ചീഫ് എഡിറ്റര്‍)

അതിഥികളെ സ്വീകരിക്കുന്നതില്‍ കേരള മണ്ണിന്റെ മനസ്സ് പുകള്‍പെറ്റതാണ്. ‘അതിഥി ദേവോ ഭവഃ’ എന്നാണ് നമ്മുടെ മുദ്രാവാക്യം. ഈ ദദേവകല്‍പന സൗകര്യപൂര്‍വം മറന്നുകൊണ്ട് നാടിന്റെ വികസനത്തെ തുരങ്കം വയ്ക്കുന്ന ഛിദ്രശക്തികള്‍ അന്യസംസ്ഥാന സഞ്ചാരം നടത്തിക്കൊ ണ്ടിരിക്കുന്ന കാലഘട്ടമാണിത്.

കേരളത്തിന്റെ എല്ലാ കാലാവസ്ഥയിലും നിന്നുകൊണ്ട് വ്യവസായം ഉണ്ടാക്കിയിട്ട് ഈ നാട് ഞങ്ങള്‍ക്ക് പറ്റില്ല എന്ന ധാര്‍ഷ്ട്യത്തോടെ എല്ലാം നേടിക്കഴിഞ്ഞിട്ട് പുറംകാല്‍ അടിച്ച് പോകുന്നത് പെറ്റമ്മയോടുള്ള നന്ദികേടാണ്.

ചരിത്രത്തില്‍ ആദ്യമായി കേരളത്തിന്റെ തുടര്‍ഭരണം നേടിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി അതിന്റെ സമസ്ത മേഖലയിലും ജനപക്ഷനയങ്ങളുമായിട്ടാണ് മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇത് ദഹിക്കാത്തവര്‍ക്കുള്ള മറുപടി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നല്‍കിക്കഴിഞ്ഞിട്ടുണ്ട്.

രണ്ട് വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടികളാണെങ്കിലും കേന്ദ്ര ഗവണ്‍മെന്റിന്റെ അമരക്കാരന്‍ നരേന്ദ്ര മോദി കേരള മുഖ്യമന്ത്രിയെ പ്രശംസിച്ചത് ഇവിടുത്തെ നിക്ഷേപസൗഹൃദ അന്തരീക്ഷത്തെ അറിഞ്ഞുകൊണ്ടു തന്നെയാണ്.

മോദിയുടെ വാക്കുകള്‍ ഇങ്ങനെ: ”താങ്കള്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അതിനാല്‍ പൊന്നാട നല്‍കാന്‍ എല്ലാ അവകാശവും ഉണ്ട്…” ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ നേരിട്ട് കണ്ടപ്പോള്‍ പിണറായിയോട് അദ്ദേഹം പറഞ്ഞു.

കേരള വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ നല്‍കിയതായി പിണറായി വിജയന്‍ അറിയിക്കുകയും ചെയ്തു.

അതിന് രണ്ട് ഉദാഹരണങ്ങള്‍ ഇപ്പോള്‍ ചൂണ്ടിക്കാണിക്കാം. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് ഉടന്‍ കേന്ദ്രം അനുമതി നല്‍കും. അതുപോലെ ത ന്നെ തിരുവനന്തപുരം ലൈറ്റ് മെട്രോയും ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന സൂചനയാണ് നരേന്ദ്രമോദി-പിണറായി വിജയന്‍ കൂടിക്കാഴ്ചയിലെ ഹൈലൈറ്റ്.

വിദശമലയാളികള്‍ ഉള്‍പ്പെടെ ഉള്ളവരുടെ തലയില്‍ അടിച്ചേല്‍പ്പിച്ച ഒരു തോന്നല്‍ കേരളം വ്യവസായ വികസനത്തിന് പുറംതിരിഞ്ഞു നില്‍ക്കുന്നു എന്നതാണ്. ഒരു കാലഘട്ടത്തില്‍ അത്തരം ആക്ഷേപങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ആ സമയത്തെ ഭരണകര്‍ത്താക്കളാണ് അതിന്റെ ഉത്തരവാദിത്വം പശ്ചാത്താപത്തോടെ ചുമലില്‍ പേറേണ്ടത്.

കേരളത്തിന്റെ ഒരു ശരാശരി ശാപം എന്നു പറയുന്നത് ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ അഴിമതി നിറഞ്ഞ പണത്തിന്റെ ഹുങ്കുള്ള മനോഭാവമാണ്. അത്തരം അഴിമതികളുടെ കഥയും കേസും ശിക്ഷയും നീതിന്യായ പീഠം നമുക്ക് നല്‍കിക്കഴി ഞ്ഞിരിക്കുന്നു. ആ പുര്‍വകഥകള്‍ ആവര്‍ത്തിക്കാതിരി ക്കാനുള്ള ചങ്കുറപ്പോടുകൂടിത്തന്നെയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ കേരളത്തിന്റെ സ്വജനക്ഷേമ മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

കേരളത്തില്‍ വ്യവസായത്തിനായി ഒരു രൂപ മുടക്കുന്നവര്‍ക്ക് അതിനൊത്ത പ്രതിഫലം കിട്ടുമെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. നിക്ഷേപിക്കുന്നവരെ നിരുത്സാഹപ്പെടുത്താന്‍ വേണ്ടി ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളവരെ അളന്നുകുറിച്ചുകൊണ്ടു തന്നെയുള്ള മറുപടി മുഖ്യമന്തി നല്‍കുകയുണ്ടായി.

ഈ ലോകം അതിഭീകരമായ ഒരു വൈറസുമായി പൊരുതുമ്പോള്‍ ആത്മവിശ്വസം നല്‍കുന്ന വാക്കുകളും ജാഗ്രത്തായ പ്രവൃത്തികളുമായി കൊച്ചു കേരളം ലോകത്തിനു തന്നെ മാതൃകയാകുമ്പോള്‍ സ്വാര്‍ത്ഥത മുറ്റിനില്‍ക്കുന്ന കീശവീര്‍പ്പിക്കലിന്റെ അത്യാഗ്രഹവുമായി നില്‍ക്കുന്ന ആള്‍ക്കാരോട് നമുക്ക് മറുപടിയില്ല. അവര്‍ മറുപടി അര്‍ഹിക്കുന്നുമില്ല.

കേരളീയര്‍ക്ക് അവര്‍ ജനിച്ച ഈ നാടിനെ മറക്കാനാവില്ല, മലയാളികള്‍ക്ക് ഗുരുക്കള്‍ ചൊരിമണലില്‍ എഴുതിപ്പഠിപ്പിച്ച് ഹൃദിസ്ഥമാക്കിത്തന്ന നമ്മുടെ അക്ഷരങ്ങളെയും…പൈതൃകത്തെയും…മദ്യാദകളെയും…

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments