Friday, October 11, 2024

HomeMain Storyഫ്‌ളോറിഡാ ദുരന്തത്തില്‍ മരിച്ച ഇന്ത്യന്‍ കുടുംബാംഗങ്ങളുടെ സംസ്ക്കാരം നടന്നു

ഫ്‌ളോറിഡാ ദുരന്തത്തില്‍ മരിച്ച ഇന്ത്യന്‍ കുടുംബാംഗങ്ങളുടെ സംസ്ക്കാരം നടന്നു

spot_img
spot_img

പി.പി. ചെറിയാന്‍

ഫ്‌ളോറിഡ: ഫ്‌ളോറിഡയിലെ സര്‍ഫ് സൈഡില്‍ ബഹുനില കെട്ടിടം തകര്‍ന്ന് വീണു മരിച്ച വിശാല്‍ പട്ടേല്‍, ഭാര്യ ഭാവന പട്ടേല്‍ (36) ഇവരുടെ ഒരു വയസ്സുള്ള മകള്‍ എന്നിവരുടെ സംസ്ക്കാരം ജൂലായ് 15 നു നടന്നു. തുടര്‍ന്ന് ചിതാഭസ്മം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിമജ്ജനം ചെയ്യുമെന്ന് ഭാവന പട്ടേലിന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ത്രിഷ ദേവി അറിയിച്ചു.

അപകടത്തില്‍ മരിക്കുമ്പോള്‍ ഭാവന നാലുമാസം ഗര്‍ഭിണിയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. ഇവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥന ഒപ്പ ലോക്കയിലെ ശ്രീമാരിയമ്മല്‍ അമ്പലത്തില്‍ നടന്നു. ഭാവനയുടേയും വിശാലിന്റേയും മൃതദേഹം ജൂലായ് ഒന്‍പതിനാണ് ലഭിച്ചത്.

കുട്ടിയുടെ മൃതദേഹം ജൂലായ് 14നും ലഭിച്ചു. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേര്‍ ഇവരുടെ സംസ്ക്കാര ചടങ്ങുകളില്‍ സംബന്ധിച്ചു.

രണ്ടു വര്‍ഷം മുമ്പാണ് ഇവര്‍ തകര്‍ന്നു വീണ കെട്ടിടത്തിലേക്ക് താമസം മാറ്റിയത്. ന്യുജഴ്‌സിയില്‍ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം. യുകെയില്‍ കഴിഞ്ഞിരുന്ന ഭാവനയും കലിഫോര്‍ണിയയിലായിരുന്ന വിശാലും നീണ്ട പത്തുവര്‍ഷത്തെ സുഹൃദ് ബന്ധത്തിനു ശേഷമാണ് വിവാഹിതരായത്.

നിരവധി സുഹൃത്തുക്കളും, കുടുംബാംഗങ്ങളും ഉണ്ടായിരുന്ന ഭാവനക്കും, വിശാലിനും ഫ്‌ലോറിഡാ ബീച്ച് ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഇവിടെ താമസമാക്കിയത്. ഇവരുടെ ആകസ്മിക വിയോഗം എല്ലാവര്‍ക്കും സഹിക്കാവുന്നതിലപ്പുറമായിരുന്നുവെന്ന് അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു. ശ്രീമാരിയമ്മന്‍ അമ്പല പൂജാരി റിഷി ഗുല്‍ചരണ്‍ ഇവരുടെ അടുത്ത സുഹൃത്തായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments