Sunday, May 18, 2025

HomeScience and Technologyമസ്‌കിനെ പിന്തുടര്‍ന്ന് മെറ്റയിലും കൂട്ടപിരിച്ചുവിടല്‍

മസ്‌കിനെ പിന്തുടര്‍ന്ന് മെറ്റയിലും കൂട്ടപിരിച്ചുവിടല്‍

spot_img
spot_img

സാന്‍ഫ്രാന്‍സിസ്‌കോ: സമൂഹ മാധ്യമമായ ട്വിറ്ററിന്റെ ഏറ്റെടുക്കലിന് പിന്നാലെ 50 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ട ഇലോണ്‍ മസ്‌കിന്റെ പാത പിന്തുടര്‍ന്ന മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗും. ഈ ആഴ്ചയില്‍ ഫേസ്ബുക്ക് മാതൃ കമ്ബനിയായ മെറ്റയും കൂട്ട പിരിച്ചുവിടലിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

ഈ ആഴ്ചയില്‍ മെറ്റയില്‍ വന്‍തോതില്‍ പിരിച്ചുവിടല്‍ നടക്കുമെന്നും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടല്‍ ബാധിക്കുമെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ചയ്ക്ക് മുന്‍പായി പിരിച്ചുവിടല്‍ പ്രഖ്യാപിക്കുമെന്നും എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ മെറ്റ വിസമ്മതിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈവര്‍ഷം സ്റ്റോക്ക് മാര്‍ക്കറ്റ് മൂല്യത്തില്‍ അരട്രില്യണ്‍ ഡോളറിലധികം നഷ്ടമാണ് മെറ്റ രേഖപ്പെടുത്തിയത്. സാമ്ബത്തിക മാന്ദ്യത്തെ തുടര്‍ന്ന് പരസ്യ വരുമാനത്തിലെ കുറവും എതിരാളികളായ ടിക്ടോക്കില്‍ നിന്നുള്ള മത്സരം കടുത്തതുമാണ് മെറ്റയ്ക്ക് തിരിച്ചടിയായത്. കമ്ബനി നടത്തുന്ന നിക്ഷേപങ്ങളുടെയും നിയമനങ്ങളുടെയും വേഗം കുറയ്ക്കുകയാണെന്ന് മെറ്റ സിഇഒ സക്കര്‍ബര്‍ഗ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments