Saturday, July 27, 2024

HomeSportsവനിതാ താരമായിട്ടുപോലും ഞങ്ങളെ കേള്‍ക്കാന്‍ അവര്‍ തയാറായില്ല; പി.ടി ഉഷക്കെതിരെ സാക്ഷി മാലിക്

വനിതാ താരമായിട്ടുപോലും ഞങ്ങളെ കേള്‍ക്കാന്‍ അവര്‍ തയാറായില്ല; പി.ടി ഉഷക്കെതിരെ സാക്ഷി മാലിക്

spot_img
spot_img

ഡല്‍ഹി: ഗുസ്തിതാരങ്ങള്‍ക്കെതിരായ ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി ഉഷയുടെ പ്രസ്താവനക്ക് മറുപടിയുമായി ഗുസ്തിതാരം സാക്ഷി മാലിക്.

വനിതാ താരമായിട്ടും തങ്ങളെ കേള്‍ക്കാന്‍ പോലും പി.ടി ഉഷ തയാറായില്ലെന്ന് സാക്ഷി പറഞ്ഞു. അച്ചടക്ക ലംഘനം ഉണ്ടായിട്ടില്ലെന്നും തങ്ങള്‍ സമാധാനപരമായിട്ടാണ് പ്രതിഷേധം നടത്തുന്നതെന്നും സാക്ഷി വ്യക്തമാക്കി. ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷന്‍ കമ്മിറ്റിയില്‍ തങ്ങള്‍ മൊഴി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും സാക്ഷി കുറ്റപ്പെടുത്തി. സ്വന്തം അക്കാദമിയെ (കേരളത്തിലെ ബാലുശ്ശേരിയിലെ ഉഷ സ്കൂള്‍ ഓഫ് അത്‌ലറ്റിക്‌സ്) കുറിച്ച്‌ പറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്നിലിരുന്ന് കരഞ്ഞയാളാണ് പി ടി ഉഷയെന്നും സാക്ഷി പറഞ്ഞു.


മൂന്ന് മാസമായി നീതിക്കായി പോരാടുന്നുവെന്നും പി.ടി ഉഷ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് കരുതിയതെന്നും വിനേശ് ഫോഗട്ട് പ്രതികരിച്ചു. ഒരു ജനാധിപത്യ രാഷ്ട്രത്തിലെ പൗരന്മാര്‍ എന്ന നിലയില്‍ പ്രതിഷേധിക്കുക എന്നത് തങ്ങളുടെ അവകാശമാണ്. തങ്ങള്‍ക്ക് നീതി ലഭിക്കുന്നതുവരെ തങ്ങള്‍ സമരം തുടരുമെന്നും താരങ്ങള്‍ പറഞ്ഞു. ഇത്രയും കടുത്ത പ്രതികരണം പി.ടി ഉഷയില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അവരില്‍ നിന്ന് പിന്തുണ പ്രതീക്ഷിച്ചിരുന്നു എന്നും ബജ്രംഗ് പുനിയ പറഞ്ഞു.


ഗുസ്തി ഫെഡറഷന്‍ അധ്യക്ഷനും ബിജെപി എം.പിയുമായ ബ്രിജ് ഭൂഷണെതിരെ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം കായികരംഗത്തിനും രാജ്യത്തിന്റെ പ്രതിച്ഛായക്കും ദോഷമെന്ന് ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷന്‍ (ഐഒഎ) പ്രസിഡന്റ് പി.ടി. ഉഷ പറഞ്ഞിരുന്നു.

അതേ സമയം ഗുസ്തി താരങ്ങളുന്നയിക്കുന്ന ലൈംഗിക ചൂഷണ പരാതി ശരിവച്ച്‌ സായി മുന്‍ ഫിസിയോ പരഞ്ജീത് മാലിക് രംഗത്ത് വന്നിരുന്നു. മൂന്ന് ജൂനിയര്‍ വനിതാ ഗുസ്തിക്കാര്‍ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നെന്നും തനിക്ക് മുന്നില്‍ അവര്‍ പൊട്ടിക്കരഞ്ഞെന്നുമാണ് പരഞ്ജീത് മാലിക് വെളിപ്പെടുത്തിയത്. ഇതിനെതിരെ വനിതാ കോച്ച്‌ കുല്‍ദീപ് മാലിക്കിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും പരഞ്ജീത് മാലിക് പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പരഞ്ജീത് മാലിക് ഈക്കാര്യം വ്യക്തമാക്കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments