ഒറിഗോണ്‍: രാജ്യത്തിന് വേണ്ടി മെഡല്‍ നേടാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് ജാവലിന്‍ താരം നീരജ് ചോപ്ര.
മികച്ച പ്രകടനം കാഴ്ച വെയ്‌ക്കാനാകുമെന്ന് ഉറപ്പുണ്ടായിരുന്നു.ഫലത്തില്‍ ഞാന്‍ സംതൃപ്തനാണ്. എന്റെ രാജ്യത്തിനായി മെഡല്‍ നേടാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടനാണെന്ന് അദ്ദേഹം പ്രതികരിച്ചു. മറ്റ് മത്സരാര്‍ത്ഥികള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കഠിനമായിരുന്നു. ഇത് തനിക്ക് വെല്ലുവിളിയായി. എന്നാലും ഒരുപാട് കാര്യങ്ങള്‍ പഠിച്ചെന്നും നീരജ് കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണത്തിനായുള്ള ദാഹം തുടരും. എല്ലാ തവണയും സ്വര്‍ണം നേടാന്‍ സാധിക്കില്ലെന്ന് അറിയാം. ഇതിലും മികച്ച പ്രകടനത്തിനായി ഇനി പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജാവലിന്‍ ത്രോയില്‍ 88.13 ദൂരം താണ്ടി വെള്ളി മെഡല്‍ നേടിക്കൊണ്ടാണ് നീരജ് ചോപ്രയുടെ മെഡല്‍ നേട്ടം.യോഗ്യതാ റൗണ്ടില്‍ 82.39 മീറ്റര്‍ ദൂരം എറിഞ്ഞ് രണ്ടാം സ്ഥാനം നേടിയാണ് നീരജ് ചോപ്ര ഫൈനലിലേക്ക് യോഗ്യത നേടിയത്.