Friday, July 26, 2024

HomeSportsജോക്കോവിച്ചിന് യുഎസ് ഓപ്പണ്‍കിരീടം

ജോക്കോവിച്ചിന് യുഎസ് ഓപ്പണ്‍കിരീടം

spot_img
spot_img

സെര്‍ബിയൻ സൂപ്പര്‍ താരം നൊവാക്ക് ജോക്കോവിച്ചിനു നാലാംതവണയും യുഎസ് ഓപ്പണ്‍ കിരീടം. ഫൈനലില്‍ മൂന്നാം സീഡ് റഷ്യയുടെ ഡാനില്‍ മെദ്‌വദേവിനെയാണ് ജോക്കോവിച്ച്‌ തോല്‍പ്പിച്ചത്.

മൂന്നു സെറ്റുകളും സ്വന്തമാക്കിയായിരുന്നു ജോക്കോയുടെ ഏകപക്ഷീയ വിജയം. സ്കോര്‍: 6-3, 7-6 (7/5), 6-3. ജോക്കോവിച്ചിന്‍റെ ഇരുപത്തിനാലാം ഗ്രാൻഡ്സ്‌ലാം കിരീടമാണിത്. ഇതോടെ 24 ഗ്രാൻസ്‌ലാം സിംഗിള്‍സ് കിരീടം സ്വന്തമാക്കുന്ന ആദ്യ പുരുഷ താരം എന്ന ചരിത്രനേട്ടവും ജോക്കോവിച്ച്‌ സ്വന്തമാക്കി. വനിതാ താരങ്ങളെ കൂടി പരിഗണിച്ചാല്‍ ഓസ്ട്രേലിയൻ താരം മാര്‍ഗരറ്റ് കോര്‍ട്ടിന് (24 കിരീടങ്ങള്‍) ഒപ്പമെത്തി ജോക്കോവിച്ച്‌.
2023 സീസണിലെ ജോക്കോവിച്ചിന്‍റെ മൂന്നാം ഗ്രാൻസ്‌ലാം കിരീടമാണിത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments