Thursday, April 25, 2024

HomeSportsഐപിഎല്‍ താരലേലം നാളെ കൊച്ചിയില്‍

ഐപിഎല്‍ താരലേലം നാളെ കൊച്ചിയില്‍

spot_img
spot_img

കേരളം ആദ്യമായി വേദിയാകുന്ന ഐപിഎല്‍ താരലേലം നാളെ കൊച്ചിയില്‍. ലേലത്തിന് മുന്നോടിയായി ഇന്ന് മോക്ക് ലേലം നടക്കും. നാളെ ഉച്ചക്ക് 12.30ന് ലേല നടപടികള്‍ ആരംഭിക്കും. ലേല നടപടികള്‍ നിയന്ത്രിക്കുന്ന ഹ്യൂ എഡ്‌മിഡ്‌സ് കൊച്ചിയിലെത്തി. ആകെ 405 താരങ്ങളുള്ള ലേല പട്ടികയില്‍ 273 ഇന്ത്യന്‍ താരങ്ങളും 132 വിദേശ താരങ്ങളുമാണുള്ളത്.

ഇന്ത്യന്‍ താരങ്ങളില്‍ 10 മലയാളി താരങ്ങളുമുണ്ട്. ആകെ 87 കളിക്കാരെയാണ് പത്ത് ടീമുകള്‍ക്ക് വേണ്ടത്. 21 കളിക്കാരാണ് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടി ടാഗില്‍ വരുന്നത്. 1.5 കോടി അടിസ്ഥാന വിലയുള്ളത് പത്ത് പേര്‍ക്കും, ഒരു കോടി അടിസ്ഥാന വിലയുള്ള 24 പേരുമുണ്ട്. ഇംഗ്ലണ്ടിന്‍റെ ടി20 ലോകകപ്പ് ടീമിലുണ്ടായിരുന്ന ബെന്‍ സ്റ്റോക്സ്, സാം കറന്‍ ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ എന്നീ താരങ്ങള്‍ക്കായി ലേലത്തില്‍ വാശിയേറിയ പോരാട്ടം അരങ്ങേറും.

ഇംഗ്ലണ്ടിന്‍റെ ഹാരി ബ്രൂക്ക്, ദക്ഷിണാഫ്രിക്കയുടെ റീലി റൂസോ, വെസ്റ്റ് ഇന്‍ഡീസിന്‍റെ നിക്കോളാസ് പൂരാന്‍ എന്നിവര്‍ക്കുവേണ്ടിയും ആവശ്യക്കാരേറെയുണ്ടാകും. ഇന്ത്യന്‍ താരങ്ങളില്‍ മുമ്ബന്‍ കഴിഞ്ഞ സീസണില്‍ പഞ്ചിബിന്‍റെ നായകനായിരുന്ന മായങ്ക് ആഗര്‍വാളാണ്. ഒരുകോടി വിലയിട്ട് മനീഷ് പാണ്ഡെയുമുണ്ട്.

പ്രതീക്ഷയോടെ പത്ത് മലയാളി താരങ്ങളും ലേലത്തിനുണ്ട്. രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍, കെ.എം ആസിഫ്, എസ് മിഥുന്‍, സച്ചിന്‍ ബേബി, ഷോണ്‍ റോജര്‍, വിഷ്ണു വിനോദ്, ബേസില്‍ തമ്ബി, വൈശാഖ് ചന്ദ്രന്‍, അബ്ദുള്‍ ബാസിദ് എന്നിവരാണ് ലേലത്തില്‍ പങ്കെടുക്കുന്ന മലയാളി താരങ്ങള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments