ന്യൂഡല്‍ഹി: വാട്സാപ്പില്‍ ഇനി ഡിലീറ്റ് ചെയ്ത മെസേജുകള്‍ വീണ്ടെടുക്കാന്‍ കഴിയും. പരീക്ഷണഘട്ടത്തിലുള്ള പുതിയ ഫീച്ചര്‍ ആഴ്ചകള്‍ക്കകം എല്ലാവര്‍ക്കും ലഭ്യമായി തുടങ്ങും.ഡിലീറ്റ് ഫോര്‍ മി എന്ന ഓപ്ഷനില്‍പ്പെട്ട മെസേജുകള്‍ മാത്രമായിരിക്കും വീണ്ടെടുക്കാന്‍ കഴിയുക.
മെസേജ് ഡിലീറ്റ് ചെയ്താല്‍ ഉടന്‍ ‘അണ്‍ഡു’ എന്ന് ഓപ്ഷന്‍ വരും അത് ക്ലിക്ക് ചെയ്യുന്നതിലൂടെ സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയും. ഇതിനായി ഏതാനും സെക്കന്‍ഡുകള്‍ മാത്രമായിരിക്കും അവസരമുണ്ടാകുക. ഡിലീറ്റ് ഫോര്‍ ഓള്‍ എന്ന ഓപ്ഷനില്‍ ഈ സംവിധാനം ലഭ്യമായിരിക്കില്ല.
കൂടാതെ മെസേജുകള്‍ ഡിലീറ്റ് ചെയ്യുനുള്ള സമയപരിധി ഒരു മണിക്കൂറില്‍ നിന്ന് രണ്ടു ദിവസത്തേക്ക് നീട്ടാനും പദ്ധതിയുണ്ട്. നേരത്തെ ചാറ്റുകളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നുണ്ട്.
ഇതിനായി വാട്ട്സ്‌ആപ്പ് പുതിയ ”കെപ്റ്റ് മെസേജസ്” വിഭാഗം ആണ് അവതരിപ്പിക്കുന്നത്. ഇതിലൂടെ ഉപയോക്താവ് സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ സന്ദേശങ്ങളും സൂക്ഷിച്ച് വയ്ക്കാന്‍ സാധിക്കുമെന്ന് വാട്ട്സ്‌ആപ്പ് ട്രാക്കര്‍ വാബീറ്റാഇന്‍ഫോയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.