Friday, September 13, 2024

HomeUncategorizedതലയില്‍ പുഷ്പകീരീടമല്ല, വെല്ലുവിളികളാണു മുന്നില്‍: വി.ഡി സതീശന്‍

തലയില്‍ പുഷ്പകീരീടമല്ല, വെല്ലുവിളികളാണു മുന്നില്‍: വി.ഡി സതീശന്‍

spot_img
spot_img

കൊച്ചി: ”താന്‍ അണിയുന്നത് പുഷ്പകരീടമല്ല. വലിയ വെല്ലുവിളികളാണു മുന്നിലുള്ളത്. കാലവും പാര്‍ട്ടിയും മുന്നണിയും ആഗ്രഹിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളും. തലമുറ മാറ്റം മാത്രമല്ല, കാലത്തിന്റെ കരുത്തിനൊപ്പം ചേര്‍ന്നുനില്‍ക്കാനുള്ള അവസരം കൂടിയാണിത്…” പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ച ശേഷം വി.ഡി സതീശന്‍ പറഞ്ഞ വാക്കുകളാണിത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും അധികാരത്തില്‍ തിരികെയെത്തിക്കുകയാണ് തന്നെ ഏല്പിച്ചിരിക്കുന്ന ദൗത്യമെന്ന് വി.ഡി. സതീശന്‍ വ്യക്തമാക്കി. ജനങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും പ്രതീക്ഷയൊക്കൊത്ത് ഉയരും. അവരുടെ വികാരങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊള്ളുന്ന പ്രവര്‍ത്തനങ്ങളാകും താന്‍ നയിക്കുന്ന പ്രതിപക്ഷം നിയമസഭയിലും പുറത്തും സ്വീകരിക്കുകയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഈ മഹാമാരിക്കാലത്ത് സര്‍ക്കാര്‍ ജനങ്ങള്‍ക്കു വേണ്ടി സ്വീകരിക്കുന്ന എല്ലാ നല്ല കാര്യങ്ങളുമായും പ്രതിപക്ഷം സഹകരിക്കും. സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളെയും എതിര്‍ക്കുകയല്ല, മഹാമാരിക്കാലത്ത് ജനങ്ങള്‍ക്കൊപ്പം നിലനില്‍ക്കുക എന്നതാണു പ്രധാനം. എന്നാല്‍ തെറ്റുകണ്ടാല്‍ നിശിതമായി എതിര്‍ക്കുമെന്നും സതീശന്‍ പറഞ്ഞു.

വര്‍ഗീയതയ്‌ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തും. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗിയതയും ഒരുപോലെ ആപത്താണ്. സംഘപരിവാര്‍ താത്പര്യങ്ങള്‍ക്ക് കേരളത്തില്‍ ഒരു സ്ഥാനവുമില്ലെന്ന് ഉറപ്പ് വരുത്താന്‍ യുഡിഎഫ് എപ്പോഴും മുന്നിലുണ്ടാവുമെന്നും സതീശന്‍ വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments