തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ പരാജയത്തിന് കാരണം ഗ്രൂപ്പ് വീതംവയ്ക്കുന്ന പ്രവര്‍ത്തന ശൈലിയാണെന്ന് വടകര എം.പി കെ മുരളീധരന്‍ തുറന്നടിച്ചു. കോണ്‍ഗ്രസില്‍ അണികളില്ല, നേതാക്കളുടെ കൂട്ടമാണ് ഉള്ളതതെന്നും കോണ്‍ഗ്രസില്‍ ഗ്രൂപ്പിന്റെ പേരില്‍ അനര്‍ഹര്‍ കാര്യം കാണുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറികള്‍ പുറത്തേക്ക് നീണ്ടില്ലെങ്കിലും പാര്‍ട്ടിക്ക് അകത്ത് അത് വലിയ പ്രതിസന്ധികളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്ന് മുരളീധരന്റെ വിമര്‍ശനങ്ങളും സൂചിപ്പിക്കുന്നു. പ്രതിപക്ഷ നേതാവ് സ്ഥനത്ത് നിന്നും രമേശ് ചെന്നിത്തലയെ മാറ്റി വിഡി സതീശനെ തിരഞ്ഞെടുക്കുന്നതില്‍ തുടങ്ങി പുതിയ കെ.പി.സി.സി അധ്യക്ഷനെ നിയമിക്കുന്നതില്‍ വരെ കോണ്‍ഗ്രസില്‍ ശക്തമായ തര്‍ക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
കെ സുധാകരനെ പുതിയ കെ.പി.സി.സി പ്രസിഡന്റാക്കുന്നതിനോട് എ, ഐ ഗ്രൂപ്പുകള്‍ക്ക് താല്‍പര്യമില്ല. ഗ്രൂപ്പുകള്‍ സുധാകരന് എതിരായ പശ്ചാത്തലത്തില്‍ ഇവരുടെ പിന്തുണ നേടാനാള്ള ശ്രമത്തിലാണ് സുരേഷ് എം.പി. സംഘടന തലത്തില്‍ വരുത്തേണ്ട മാറ്റം ചര്‍ച്ച ചെയ്യാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ലോക്ഡൗണിന് ശേഷം കേരളത്തില്‍ എത്തുമ്പോള്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാനാണ് മുതിര്‍ന്ന നേതാക്കളുടെ തീരുമാനം.
കെ സുധാകരനെ പ്രസിഡന്റായി അംഗീകരിക്കില്ലെന്ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം മാനിക്കാതെ പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചതിലെ അതൃപ്തി ഇതുവരെ ഇരുവര്‍ക്കും മാറിയിട്ടില്ല. സമാനമായ രീതിയില്‍ കെ.പി.സി.സി അധ്യക്ഷനേയും നിയമിക്കാനുള്ള എ.ഐ.സി.സി നീക്കങ്ങളെ തടയിടുകയാണ് ഇരുവരും.
കോണ്‍ഗ്രസില്‍ എ, ഐ ഗ്രൂപ്പുകളുടെ പിന്തുണയില്ലാതെ താഴെത്തട്ട് ചലിപ്പിക്കാനുമാകില്ല. ഈ സാഹചര്യത്തിലാണ് ഗ്രൂപ്പുകളുടെ പിന്തുണ നേടിയെടുക്കാനുള്ള ശ്രമം കൊടുക്കുന്നില്‍ സജീവമാക്കിയത്. എന്നാല്‍ ഇത്തരം നീക്കങ്ങളില്‍ നിന്നെല്ലാം പൂര്‍ണ്ണമായി വിട്ടുനില്‍ക്കുന്നുവെന്ന പ്രസ്താവനയാണ് കെ മുരളീധരന്‍ നടത്തുന്നത്.