Saturday, July 27, 2024

HomeUncategorizedഫുക്കറ്റില്‍ വാക്‌സിനെടുത്തവര്‍ക്ക് ക്വാറന്റൈനും വേണ്ട, ഹോട്ടല്‍ മുറികള്‍ക്ക് ഒരു ഡോളര്‍ മാത്രം

ഫുക്കറ്റില്‍ വാക്‌സിനെടുത്തവര്‍ക്ക് ക്വാറന്റൈനും വേണ്ട, ഹോട്ടല്‍ മുറികള്‍ക്ക് ഒരു ഡോളര്‍ മാത്രം

spot_img
spot_img

അടുത്ത മാസം മുതല്‍ വിനോദ സഞ്ചാരികള്‍ക്കായി അതിര്‍ത്തികള്‍ തുറക്കാനൊരുങ്ങി തായ്ലന്‍ഡിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ഫുക്കറ്റ്. പൂര്‍ണ വാക്‌സിനേഷന്‍ ചെയ്ത സഞ്ചാരികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ രാജ്യത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുമെന്ന് ടൂറിസം അതോറിറ്റി ഓഫ് തായ്ലന്‍ഡ് സ്ഥിരീകരിച്ചു.

ഇങ്ങനെ എത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്ക് 14 ദിവസത്തെ ക്വാറന്റീനും ഉണ്ടായിരിക്കുന്നതല്ല. ടൂറിസം അതോറിറ്റി ഓഫ് തായ്ലന്‍ഡ് ഗവര്‍ണര്‍ യൂതസാക് സൂപ്പര്‍സോണ്‍ ആണ് ഇക്കാര്യം അറിയിച്ചത്.

വീണ്ടും തുറക്കാന്‍ ഒരുങ്ങുന്നതിന്‍റെ ഭാഗമായി ആവേശകരമായ ക്യാംപെയിനുകളും ഫുക്കറ്റ് ഒരുക്കുന്നുണ്ട്. ‘വണ്‍ നൈറ്റ്, വണ്‍ ഡോളര്‍’ എന്ന പദ്ധതി പ്രകാരം ഹോട്ടല്‍ മുറികള്‍ക്ക് ഒരു രാത്രിക്ക് വെറും ഒരു ഡോളര്‍ മാത്രം നല്‍കിയാല്‍ മതിയാകും. അതായത്, ഇന്ത്യന്‍ രൂപ വെറും 72ന്, ഫുക്കറ്റില്‍ താമസിക്കാം.

സാധാരണ ഗതിയില്‍ ഏകദേശം 2328 രൂപ മുതല്‍ 6984 രൂപ വരെ വാടക വരുന്ന മുറികളാണ് ഇവ. ടൂറിസം കൗണ്‍സില്‍ ഓഫ് തായ്ലന്‍ഡ് (ടിസിടി) ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഫുക്കറ്റില്‍ പദ്ധതി വിജയകരമായാല്‍ കോ സ്യാമുയി, ബാങ്കോക്ക് തുടങ്ങിയ മറ്റും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇത് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

വിനോദസഞ്ചാരികള്‍ എത്തും മുമ്പ് ജനസംഖ്യയുടെ 70 ശതമാനം പേര്‍ക്കും വാക്‌സിനേഷന്‍ നടത്താനാണ് ഫുക്കറ്റ് ലക്ഷ്യമിടുന്നത്. ടൂറിസം വ്യവസായങ്ങള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ പ്രവര്‍ത്തിക്കാനാവൂ.

കര്‍ശനമായ ചട്ടങ്ങള്‍ക്കും വിധേയമായി കുറഞ്ഞ അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരും പൂര്‍ണമായി പ്രതിരോധ കുത്തിവയ്പ് എടുത്തവരുമായ സഞ്ചാരികളെ വീണ്ടും സ്വാഗതം ചെയ്യുന്നതിന്‍റെ പരീക്ഷണാത്മകമായ ആദ്യഘട്ടമാണ് ഫുക്കറ്റില്‍ ഇപ്പോള്‍ നടപ്പിലാക്കുന്നതെന്ന് സൂപ്പര്‍സോണ്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments