ന്യൂജേസി: ക്‌നാനായ കാത്തലിക് യൂത്ത് മിനിസ്ട്രി സമ്മര്‍ കോണ്‍ഫറന്‍സ് ‘റീഡിസ്‌കവര്‍’ രജിസ്‌ട്രേഷനുള്ള കിക്ക് ഓഫ് മാര്‍ച്ച് 27 ഞായറാഴ്ച ന്യൂജേഴ്‌സി ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തലിക് ചര്‍ച്ചില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടത്തി.
ഇഠഗ യൂത്ത് മിനിസ്ട്രി പ്രസിഡന്റ് ആല്‍ബര്‍ട്ട് നെല്ലിക്കുഴിയില്‍ന്റെനേതൃത്വത്തില്‍ പൂരിപ്പിച്ച രജിസ്ട്രേഷന്‍ ഫോമുകള്‍ ഇടവക വികാരി റവ. ഫാ. ബിന്‍സ് ചേത്തലില്‍ന് സമര്‍പ്പിച്ചു..
യൂത്ത് മിനിസ്ട്രി കോര്‍ഡിനേറ്റര്‍മാരും കോണ്‍ഫറന്‍സിന്റെ വിശദാംശങ്ങളും ലക്ഷ്യങ്ങളും വിശദീകരിക്കുകയും ഈ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് മാതാപിതാക്കന്മാരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ന്യൂയോര്‍ക്കില്‍ ജൂണ്‍-16 മുതല്‍ ജൂണ്‍ 19 വരെ ഷെഡ്യൂള്‍ ചെയ്ത ‘റെഡിസ്‌കവര്‍’, ക്‌നാനായ റീജിയണിലെ എല്ലാ യുവാക്കളെയും ബന്ധിപ്പിക്കുന്ന ആദ്യത്തെ കോണ്‍ഫറന്‍സാണ്.