ചിക്കാഗോ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ CML യൂണിറ്റ്മാർച്ച് 19 ശനിയാഴ്ച ഡെയറിനിലുള്ള സെന്റ് തെരേസാ ദൈവാലയത്തിലേക്ക് “Exploring the Little Flower” എന്ന പേരിൽ ഏകദിന തീർത്ഥാടനം സംഘടിപ്പിച്ചു.മുതിർന്നവരോടൊപ്പം അറുപതിൽപ്പരം കുട്ടികൾ ഈ തീർത്ഥാടനത്തിൽ പങ്കെടുത്തു.രാവിലെ 11 മണിക്ക് സെൻറ് മേരീസ് ക്നാനായ ദൈവാലയത്തിൽ നിന്നും പുറപ്പെട്ട തീർത്ഥാടന സംഘം ഉച്ചയ്ക്ക് ഒരു മണിയോടുകൂടി സെന്റ് തെരേസാ ദൈവാലയത്തിൽ എത്തി എത്തിച്ചേർന്നു.
യാത്രാമധ്യേ ലഘുഭക്ഷണങ്ങൾ ആസ്വദിക്കാനുള്ള വിശ്രമവേളയും കുട്ടികൾക്കായി ക്രമീകരിച്ചിരുന്നു. ഫാ.ജോസഫ് തച്ചാറയുടെ കാർമ്മികത്വത്തിൽ സെന്റ് തെരേസാ ചാപ്പലിൽ വിശുദ്ധ ബലി അർപ്പിച്ചു.
തുടർന്ന് രണ്ടു ഗ്രൂപ്പ് ആയി തിരിച്ച് കുട്ടികൾക്ക് സെ.തെരേസ ഷെറ് യിനിലെ മ്യൂസിയവും അനുബന്ധ സ്ഥലങ്ങളും സന്ദർശിക്കാൻ അവസരമൊരുക്കി. വ്യത്യസ്തമായ വിനോദ പരിപാടികളും, ക്നാനായം, സി.എം.എൽ, സെ.തെരേസാ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സ്റ്റഡി ക്ലാസുകളും സംഘാടകർ യാത്രയിൽ ഉൾപ്പെടുത്തിയിരുന്നു.
സി.എം.എൽ കോർഡിനേറ്ഴസും യൂണിറ്റ് ഭാരവാഹികളും പരിപാടികളുടെ സുഗമമായ പ്രവർത്തനങ്ങൾക്കു വേണ്ട നേതൃത്വം നൽകി.
സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ.ഒ)