Monday, December 23, 2024

HomeUS Malayaleeലോക മലയാളികൾക്ക് ഏക ജാലക ഹെൽപ് ഡസ്‌കുമായി, ഫോമ ഫാമിലി ടീം

ലോക മലയാളികൾക്ക് ഏക ജാലക ഹെൽപ് ഡസ്‌കുമായി, ഫോമ ഫാമിലി ടീം

spot_img
spot_img


ഫ്ലോറിഡ: ഫോമാ എന്ന നോർത്ത് അമേരിക്കൻ മലയാളി ദേശീയ സംഘടനയെ, അമേരിക്കയിലേയും നാട്ടിലേയും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് ഏറ്റവും ഉപകാരപ്പെടുന്നതിനായി, പുത്തൻ ആശയങ്ങളുമായി എത്തുകയാണ് ഫോമാ ഫാമിലി ടീം.

അമേരിക്കൻ മലയാളികൾ നേരിടുന്ന വിസ, ഇൻഷുറൻസ് തുടങ്ങിയവയെ കുറിച്ചുള്ള വിവിധയിനം പ്രശ്നങ്ങൾക്ക്, അതുപോലെ നോർത്ത് അമേരിക്കൻ രാജ്യങ്ങളായ അമേരിക്കൻ ഐക്യ നാടുകളിലേക്കോ, കാനഡായിലേക്കോ കുടിയേറാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും സംശയങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ നൽകുവാനുമായി, ഒരു ഏക ജാലക ഹെൽപ്പ് ഡെസ്ക്ക് എന്ന ആശയത്തിന് രൂപം നൽകുകയാണ് ഫോമാ ഫാമിലി ടീം.

ഒരു 1 800 ഫോൺ നമ്പറിലൂടെ, ലോകത്തിൻ്റെ ഏതു ഭാഗത്തു നിന്നും ബന്ധപ്പെടാവുന്ന ഈ ഹെല്പ് ഡെസ്കിലൂടെ നിരവധി ഗുണങ്ങളാണ് ഫാമിലി ടീം മുന്നോട്ട് വയ്ക്കുന്നത് . ഫോമ ഹെൽപ് ഡസ്ക് എന്ന ഈ ആശയം, മലയാളികളെ, പ്രത്യേകിച്ച് നോർത്ത് അമേരിക്കൻ  മലയാളികളെ സഹായിക്കാനും, നിലവിൽ വിദേശത്തു തുടരുന്നവർക്ക് പ്രതിസന്ധി ഘട്ടങ്ങളിൽ വേണ്ട നിർദ്ദേശങ്ങൾ നൽകാനും സഹായിക്കുന്നതിനുമാണ്.

ലോകത്ത് എവിടെയായിരുന്നാലും മനുഷ്യർ ബുദ്ധിമുട്ടരുത് എന്ന ചിന്തയിൽ നിന്നാണ് ഇത്തരത്തിൽ ഒരു ആശയം രൂപപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ഈ ഹെൽപ് ഡസ്ക് വളരെ ജനോപകാരപ്രദമായി മാറുമെന്ന് ഉറപ്പാണ്.


തടസ്സങ്ങളില്ലാതെ സേവനം ലഭ്യമാക്കുന്ന  ഈ പദ്ധതിയിലേക്ക് വിളിക്കുമ്പോൾ ഉപഭോക്താക്കൾക്ക് നാലു പ്രധാന കാര്യങ്ങളെ കുറിച്ചുള്ള അറിവുകൾ നൽകുന്നതിന് വേണ്ടിയാണ് തുടക്കത്തിൽ ഹെൽപ്പ് ഡെസ്ക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്.


1) ഹെൽപ് ഡെസ്കിലെ ഒന്നാമത്തെ ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത് ഒസിഐ കാർഡ്, ഗ്രീൻ കാർഡ്, വിസ തുടങ്ങിയവയെ കുറിച്ചും, എച്ച്1ബി വിസ സ്റ്റാമ്പ്പിങ് എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരങ്ങളും ഒപ്പം അതിനെ കുറിച്ചുള്ള എറ്റവും പുതിയ അറിവുകളും നൽകുന്നതിനുള്ളതാണ്.


2) രണ്ടാമത്തെ ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ മെഡികെയർ, മെഡിക്കെയ്ഡ്, ഹെൽത്ത്‌ ഇൻഷുറൻസ് , ലൈഫ് ഇൻഷുറൻസ് എന്നിവയ്ക്ക് വേണ്ട സഹായങ്ങളാണ് ഹെൽപ് ഡസ്ക് ലഭ്യമാകുന്നത്.


3) ഹെൽപ് ഡെസ്കിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ മൂന്നാമത്തെ ഓപ്ഷനാണ്. സമൂഹത്തിൽ കഷ്ടതയനുഭവിക്കുന്നവർക്ക് ഒരു കൈ സഹായം നൽകാനുള്ള  പദ്ധതിയാണ് ഇതുവഴി ലഭ്യമാകുക. ഹെൽപ്പിങ് ഹാൻഡ്‌സ് റിക്വസ്റ്സ്/ ചാരിറ്റി റിക്വസ്റ്സ് എന്നിവയെല്ലാം ഇതുവഴി ജനങ്ങൾക്ക് അപേക്ഷകൾ നൽകാനും, ഫോമായുടെ ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ചു കൂടുതൽ അറിയാനും സാധിക്കും.കേരളത്തലെ അശരണരായ നിരവധി കുടുംബങ്ങൾക്ക് സഹായകമാകുന്ന പദ്ധതിയാണിത് .  ഫോമയുടെ അംഗങ്ങൾ വഴി മാത്രം ലഭ്യമാക്കിയിരുന്ന ഈ സഹായം ഇനി മുതൽ പൊതുജനങ്ങൾക്ക് വേണ്ടി തുറന്നു കൊടുക്കുന്നു എന്നതും ഇതിന്റെ പ്രത്യേകതയാണ്.


4) പഠനാവശ്യത്തിനായി അമേരിക്കയിലെത്തുന്ന മലയാളി വിദ്യാർത്ഥികൾക്കുള്ള സഹായമാണ് ഫോമ ഹെൽപ്പിങ് ഡസ്ക് നാലാമത്തെ ഓപ്ഷനായി കൊടുക്കുന്നത്. പഠിക്കാൻ ഉദ്ദേശിക്കുന്ന കോളേജുകളുടെ പാരമ്പര്യം, അതിന്റെ യഥാർത്ഥ സൗകര്യങ്ങൾ എന്നിവയെല്ലാം വിദ്യാർത്ഥികൾക്ക് ചോദിച്ചറിയാനുള്ള അവസരം ലഭ്യമാക്കുന്നു. ഇതുപോലെ തന്നെ ജോലിയ്ക്ക് വേണ്ടി അമേരിക്കയിൽ എത്തുന്നവർക്ക് അവർ വരാൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകാനും, ഉദ്യോഗർഥികൾക്ക്‌ നൽകിയ വാഗ്ദാനങ്ങൾ സത്യമാണോ എന്ന് പരിശോധിച്ച് വിവരങ്ങൾ അറിയിക്കാനും ഈ ഹെൽപ് ഡസ്ക് സഹായകമാകുന്നു.


ഈ സഹായ പദ്ധതി ഒരു തുടർ പദ്ധതിയാക്കി, ഫോമയെ കൂടുതൽ ജനകീയമാക്കുക എന്നതാണ് ലക്ഷ്യമെന്ന് ഫോമാ ഫാമിലി ടീം അറിയിച്ചു. ജയിംസ് ഇല്ലിക്കൽ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി നയിക്കുന്ന ഫോമാ ഫാമിലി  ടീമിൽ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി വിനോദ് കൊണ്ടൂരും,  ജൊഫ്രിന്‍ ജോസ് ട്രഷററായും,സിജില്‍ പാലക്കലോടി വൈസ് പ്രസിഡൻ്റായും,ബിജു ചാക്കോ ജോയിൻ്റ് സെക്രട്ടറിയായും, ബബ്‌ലു ചാക്കോ ജോയിൻ്റ് ട്രഷററായിയും മത്സരിക്കുന്നു.ഫോമായെ കൂടുതൽ ജനകീയമാക്കുന്നതിലൂടെ വസുധൈവ കുടുംബകം എന്ന ആശയത്തിന് ഊന്നൽ കൊടുക്കുന്നതിനൊപ്പം, എന്നും ലോക മലയാളികൾക്ക് ഒപ്പം ഉണ്ടാകും ഫോമാ ഫാമിലി ടീം എന്ന് ഉറപ്പിച്ചു പറയുകയാണ്.


കെ.കെ.വർഗീസ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments