Wednesday, January 15, 2025

HomeUS Malayaleeഡോ. ഏബ്രഹാം വര്‍ഗീസിനെ ബെക്കേഴ്‌സ് ഹോസ്പിറ്റല്‍ റിവ്യൂ ആദരിച്ചു

ഡോ. ഏബ്രഹാം വര്‍ഗീസിനെ ബെക്കേഴ്‌സ് ഹോസ്പിറ്റല്‍ റിവ്യൂ ആദരിച്ചു

spot_img
spot_img

പി പി ചെറിയാന്‍

ചിക്കാഗോ: ബെക്കേഴ്‌സ് ഹോസ്പിറ്റല്‍ റിവ്യു പബ്ലിക്കേഷന്‍ ഏഷ്യന്‍ അമേരിക്കന്‍ ആന്‍ഡ് പസഫിക്ക് ഐലന്റര്‍ ഹെറിറ്റേജ് മാസാചരണത്തിന്റെ ഭാഗമായി മെഡിക്കല്‍ രംഗത്തെ പ്രഗത്ഭരായ ഒന്‍പതു പേരെ ആദരിച്ചതില്‍ ഇന്ത്യന്‍ അമേരിക്കന്‍ ഡോ.ഏബ്രഹാം വര്‍ഗീസും ഉള്‍പ്പെടുന്നു.

രോഗികളുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുകയും അവരെ അനുഭാവപൂര്‍വം കേള്‍ക്കുവാന്‍ തയാറാകുകയും ഡോക്ട്ര്!മാരില്‍ പ്രഥമഗണനീയനായാണ് അബ്രഹാം വര്‍ഗീസെന്ന് പബ്ലിക്കേഷന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

കേരളത്തില്‍ നിന്നുള്ള മാതാപിതാക്കള്‍ക്ക് ഐത്യോപ്യയില്‍ 1955 ലാണ് ഡോ.വര്‍ഗീസ് ജനിച്ചത് , ഈസ്‌റ് ആഫ്രിക്കയിലും ഇന്ത്യയിലുമായി മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി . 1980 ല്‍ റസിഡന്‍സിക്കായി ഈസ്‌റ് ടെന്നസി സ്‌റേറ് യൂണിവേഴ്‌സിറ്റിയില്‍ എത്തി, 1983 ല്‍ റസിഡന്‍സി പൂര്‍ത്തീകരിച്ചു 2 വര്ഷം ബോസ്റ്റണ്‍ സിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്തു.

സ്റ്റാന്‍ഫോര്‍ഡ് യൂയൂണിവേഴ്‌സിറ്റി തിയറി ആന്‍ഡ് പ്രാക്ടീസ് മെഡിസിന്‍ പൊഫസര്‍ , ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്റേണല്‍ മെഡിസിന്‍ സീനിയര്‍ അസ്സോസിയേറ്റ് അദ്ധ്യക്ഷന്‍ , നിരവധി മെഡിക്കല്‍ ഗ്രന്ഥങ്ങളുടെ രചയിതാവും , രണ്ടു ഓര്‍മക്കുറിപ്പുകള്‍ നോവല്‍ എന്നിവയുടെ ഗ്രന്ഥകാരനാണ് ഡോ.അബ്രഹാം വര്‍ഗീസ്. 2016 ല്‍ നാഷണല്‍ ഹ്യുമാനിറ്റീസ് മെഡല്‍ വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റായിരുന്ന ബരാക് ഒബാമയില്‍ നിന്നും ഏറ്റു വാങ്ങിയിരുന്നു. ഭാര്യ സില്‍വിയ വര്‍ഗീസി. മക്കള്‍ ട്രിസ്റ്റല്‍ വര്‍ഗീസ്, സ്റ്റീവന്‍ വര്‍ഗീസ്, ജേക്കബ് വര്‍ഗീസ്.

സാന്‍ അന്റോണിയ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്റര്‍ മെഡിക്കല്‍ ഹ്യുമാനിറ്റീസ് ആന്‍ഡ് എത്തിക്‌സ് വിഭാഗം സ്ഥാപക ഡയറക്ടര്‍ കൂടിയാണ് ഡോ. അബ്രഹാം വര്‍ഗീസ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments