ടൊറന്റോ: കേരള നിയമസഭയുടെ ഇരുപത്തൊന്നാമതു സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട എം.ബി. രാജേഷിനും കേരളത്തിന്റെ പുതിയ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശനും കാനഡയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ നാഷനല്‍ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഇന്‍ കാനഡ (നഫ്മ കാനഡ) ആശംസകള്‍ അറിയിക്കുന്നതായി നാഷനല്‍ പ്രസിഡന്‍റും ലോക കേരള സഭാംഗവുമായ കുര്യന്‍ പ്രക്കാനം അറിയിച്ചു.
നാടിന്റെ ജനാധിപത്യ വ്യവസ്ഥകള്‍ ശക്തിപ്പെടുത്താന്‍ ഇരുവര്‍ക്കും അവരുടെ പുതിയ സ്ഥാനലബ്ധികള്‍ മൂലം സാധിക്കട്ടെയെന്നു നഫ്മ കാനഡയുടെ നാഷനല്‍ ജനറല്‍ സെക്രട്ടറി പ്രസാദ് നായര്‍ ആശംസിച്ചു. നഫ്മ കാനഡ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രാജശ്രീ നായര്‍ നാഷനല്‍ വൈസ് പ്രസിഡന്റ് സുമന്‍ കുര്യന്‍, അജു ഫിലിപ്പ് സിജോ ജോസഫ് നാഷനല്‍ സെക്രട്ടറിമാരായ മനോജ് ഇടമന, ജോജി തോമസ്, ജോണ്‍ നൈനാന്‍, സജീവ് ബാലന്‍ തോമസ് കുര്യന്‍, നാഷനല്‍ ജോയിന്റ് സെക്രട്ടറി എബ്രഹാം ഐസക്ക്, സജീബ് കോയ, ട്രഷറര്‍ സോമന്‍ സക്കറിയ, ജോയിന്‍ ട്രഷറര്‍ ജെയ്‌സണ്‍ ജോസഫ്, ടിനോ വെട്ടം, നാഷനല്‍ കമ്മറ്റി അംഗങ്ങളായ ഗിരി ശങ്കര്‍, അനൂപ് എബ്രഹാം, ബിജു ജോര്‍ജ്, സിജു സൈമണ്‍, ജാസ്മിന്‍ മാത്യു, ജെറി ജോയ്, ജിനീഷ് കോശി, അഖില്‍ മോഹന്‍, ജൂലിയന്‍ ജോര്‍ജ്, മനോജ് കരാത്ത, ഇര്‍ഫാത് സയ്ദ്, ഫിലിക്‌സ് ജെയിംസ്, സന്തോഷ് മേക്കര, സഞ്ജയ് ചരുവില്‍, ജെറിന്‍ നെറ്റ്കാട്ട് , മോന്‍സി തോമസ് എന്നിവര്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കേരളാ നിയമസഭാ സ്പീക്കര്‍ക്കും പ്രതിപക്ഷ നേതാവിനും ആശംസകള്‍ നേര്‍ന്നു.