Saturday, July 27, 2024

HomeUS Malayaleeനൂറ് ടീമുകളുമായി ഇരുപത്തി രണ്ടാമത് അന്താരാഷ്ട്ര 56 മത്സരം ചിക്കാഗോയില്‍

നൂറ് ടീമുകളുമായി ഇരുപത്തി രണ്ടാമത് അന്താരാഷ്ട്ര 56 മത്സരം ചിക്കാഗോയില്‍

spot_img
spot_img

ചിക്കാഗോ: ഇരുപത്തി രണ്ടാമത് അന്താരാഷ്ട്ര 56 മത്സരം ഈവര്‍ഷം സെംപ്റ്റംബര്‍ 24, 25 , 26 തീയതികളില്‍ ചിക്കാഗോയില്‍ നടത്തുന്നു. മലയാളികളുടെ ഇടയിലെ ഏറ്റവും പ്രശസ്തമായ 56 എന്ന ചീട്ടുകളിയുടെ ഈ മത്സരം വളെരെ വിപുലമായ ഒരുക്കങ്ങളോടെയാണ് നടക്കുക.

21 വര്‍ഷമായി മുടക്കം കൂടാതെ അമേരിക്കയിലെയും കാനഡയില്‍ നിന്നും മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ ഇക്കുറി യൂറോപ്പിയന്‍ രാജ്യങ്ങളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ടീമുകള്‍ എത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

ആകര്‍ഷകമായ സമ്മാനങ്ങളും, വിപുലങ്ങളായ കമ്മറ്റികളാലും, ഏറ്റവും അനുയോജ്യമായ മത്സരവേദിയാലും ഈ വര്‍ഷത്തെ അന്താരാഷ്ട്ര 56 മത്സരം ഏറെ ശ്രദ്ധ നേടും. വിവിധ രാജ്യങ്ങളില്‍ നന്നായി നൂറോളം ടീമുകള്‍ എത്തുമെന്നാണ് സംഘാടകര്‍ കരുതുന്നത്.

മത്സര വേദിയും, ഹോട്ടലുകളും തയാറായി കഴിഞ്ഞു. 60 ടീമുകള്‍ രജിസ്റ്റര്‍ ചെയ്തു മത്സരത്തിന് തയാറായി കഴിഞ്ഞു. ഇനിയും രെജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 56international.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചു രജിസ്‌ട്രേഷന്‍ നടപടികള്‍ സ്വീ കരിക്കാവുന്നതാണ്.

മത്സര വേദിയുടെയും ഹോട്ടലിന്റെയും കൂടുതല്‍ വിവരങ്ങള്‍ താഴെ ചേര്‍ത്തിരിക്കുന്നു.

Hotel:
Hilton Garden Inn Chicago OHare Airport
2930 South River Road
Des Plaines, IL 60018
Phone: +1-847-296-8900

Hilton Garden Inn Chicago – Reserve Today!

Game Venue:
Knanaya Center
1800 East Oakton tSreet
Des Plaines, IL 60018

More info Contact
ജോമോന്‍ തൊടുകയില്‍
+1 (312) 719 3517

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments