Sunday, September 15, 2024

HomeUS Malayaleeബൈഡന്റെ കാബിനറ്റ് നോമിനി എറിക്ക് ലാന്ററിന്റെ നിയമനത്തിന് സെനറ്റിന്റെ അംഗീകാരം

ബൈഡന്റെ കാബിനറ്റ് നോമിനി എറിക്ക് ലാന്ററിന്റെ നിയമനത്തിന് സെനറ്റിന്റെ അംഗീകാരം

spot_img
spot_img

പി.പി. ചെറിയാന്‍

വാഷിങ്ടന്‍ ഡി.സി: ബൈഡന്‍ കാബിനറ്റിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട അവസാന അംഗം എറിക്ക് ലാന്‍ഡറിന് സെനറ്റിന്റെ അംഗീകാരം. വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ചുമതലയാണ് പ്രമുഖ ശാസ്ത്രജ്ഞനായ എറിക്ക് ലാന്ററിന് ലഭിക്കുക.

ചരിത്രത്തിലാദ്യമായാണ് ഒഎസ്ടിപിയുടെ (OSTP) അധ്യക്ഷന് കാബിനറ്റ് പദവി അനുവദിക്കുന്നത്. ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്ത ജനുവരി യിലാണ് ഇദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്തതെതെങ്കിലും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എതിര്‍പ്പിനെ തുടര്‍ന്നാണു നിയമനം വൈകിയത്.

ഒബാമ ഭരണത്തില്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ ഓഫ് അഡ്വൈസേഴ്‌സ് ഉപാധ്യക്ഷനായിരുന്നു ലാന്റര്‍. മോളികൂളര്‍ ബയോളജിസ്റ്റായി അറിയപ്പെടുന്ന ഇദ്ദേഹം ഇന്റര്‍നാഷണല്‍ ഹ്യുമന്‍ ജെനോം പ്രൊജക്ടിന്റെ പ്രവര്‍ത്തനത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

ലാന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ബൈഡന്‍ അഭിപ്രായപ്പെട്ടു. പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റി, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി തുടങ്ങിയ പ്രമുഖ യൂണിവേഴ്‌സിറ്റികളില്‍ നിന്നാണ് ലാന്‍ഡര്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments