Saturday, July 27, 2024

HomeUS Malayaleeശിരോവസ്ത്രം ധരിച്ച മുസ്ലീം യുവതിയോട് വിവേചനം: സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിനെതിരേ പരാതി

ശിരോവസ്ത്രം ധരിച്ച മുസ്ലീം യുവതിയോട് വിവേചനം: സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിനെതിരേ പരാതി

spot_img
spot_img

പി.പി. ചെറിയാന്‍

പ്ലാനോ (ഡാലസ്): ഹിജാബ് ധരിച്ചു സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിലെ എക്‌സിറ്റ് ഡോറിനു സമീപമുള്ള സീറ്റില്‍ ഇരുന്ന മുസ്‌ലിം വനിതയോട് അവിടെ നിന്നും എഴുന്നേറ്റ് മാറിയിരിക്കണമെന്നും, അതേസമയം ഇവരോടൊപ്പമുണ്ടായിരുന്ന ഹിജാബ് ധരിക്കാത്ത സഹോദരിയോട് ആ സീറ്റില്‍ ഇരിക്കുവാനും ആവശ്യപ്പെട്ട ഫ്‌ലൈയ്റ്റ് അറ്റന്റിന്റെ നടപടിക്കെതിരെ ഡാലസ് ഫോര്‍ട്ട്വര്‍ത്ത് ചാപ്റ്റര്‍ ഓഫ് കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ ഇസ്‌ലാമിക്ക് റിലേഷന്‍സ് സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിനെതിരെ പരാതി നല്‍കി.

ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ ജൂണ്‍ ഒന്നിന് ചൊവ്വാഴ്ച മുസ്ലീം സിവില്‍ റൈറ്റ്‌സ് ആന്റ് അഡ്വക്കസി ഓര്‍ഗനൈസേഷന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന മുസ്ലീം യുവതിക്ക് ഇംഗ്ലീഷ് അറിയില്ലെന്നും, ഇംഗ്ലീഷ് ഭാഷ അറിയാത്തവര്‍ക്ക് എക്‌സിറ്റ് ഡോറിനു സമീപം ഇരിക്കാന്‍ അനുവാദമില്ലെന്നും സീറ്റില്‍ നിന്നും മാറിയിരുന്നില്ലെങ്കില്‍ വിമാനം അടിയന്തിരമായി നിലത്തിറക്കുമെന്നും ഫ്‌ലൈറ്റ് അറ്റന്റന്റ് ഭീഷിണിപ്പെടുത്തിയതായും ഇവരുടെ പരാതിയില്‍ പറയുന്നു.

ഇംഗ്ലീഷ് ഭാഷ അറിയാത്തതല്ല, യുവതി ഹിജാബ് ധരിച്ചിരുന്നതാണ് ഇവര്‍ക്കെതിരെ ഫ്‌ലൈറ്റ് അറ്റന്റന്റ് പ്രകോപനപരമായി പെരുമാറിയതിനു കാരണമെന്ന് പ്ലാനോ ലൊ ഓഫീസ് അറ്റോര്‍ണി മാര്‍വ നല്‍കിയ പരാതിയില്‍ ചൂണ്ടികാണിക്കുന്നു. ഇതു തികച്ചും വംശീയ വിവേചനമാണ്.

ഫാത്തിമ എന്ന വനിതക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഇവര്‍ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍ അധികൃതര്‍ക്ക് സ്വകാര്യ പരാതി നല്‍കിയിരുന്നുവെങ്കിലും മറുപടി ലഭിക്കാത്തതുകൊണ്ടാണ് അറ്റോര്‍ണിയുമായി ബന്ധപ്പെട്ടത്. ഇവര്‍ക്ക് ഇംഗ്ലീഷ് അറിയാം എന്ന് പറഞ്ഞിട്ടും ഫ്‌ലൈറ്റ് അറ്റന്റന്റ് അംഗീകരിക്കാന്‍ തയാറായില്ലെന്നും ഇവരുടെ പരാതിയില്‍ പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments