Saturday, July 27, 2024

HomeUS Malayaleeഷിക്കാഗോ ഇന്ത്യന്‍ അമേരിക്കന്‍ കൗണ്‍സിലിന്റെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക്

ഷിക്കാഗോ ഇന്ത്യന്‍ അമേരിക്കന്‍ കൗണ്‍സിലിന്റെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക്

spot_img
spot_img

പി.പി. ചെറിയാന്‍

ഇല്ലിനോയ്: ഇല്ലിനോയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ ബിസിനസ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നല്‍കുന്നതിന്റെ ആദ്യഘട്ടമായി ഓക്‌സിജന്‍ കോണ്‍സ്ന്‍ട്രേറ്റര്‍, കണ്‍വര്‍ട്ടേഴ്‌സ്, സര്‍ജിക്കല്‍ ഗൗണ്‍സ്, മാസ്ക്, ഡിജിറ്റല്‍ തെര്‍മോ മീറ്റേഴ്‌സ്, ഓക്‌സിമീറ്റേഴ്‌സ് എന്നിവ ഇന്ത്യയിലേക്ക് അയച്ചു.

രണ്ടാംഘട്ടത്തില്‍ കൂടുതല്‍ ഉപകരണങ്ങള്‍ അയയ്ക്കുമെന്ന് കൗണ്‍സിലിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം അതീവ ഗുരുതരാവസ്ഥയില്‍ എത്തിചേരുകയും ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്കു ലഭ്യത ഇല്ലാതാകുകയും ചെയ്ത സാഹചര്യത്തിലാണു കമ്മ്യൂണിറ്റിയുടെ സഹായത്തോടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്ന് ഐഎബിസി പ്രസിഡന്റ് കീര്‍ത്തി കുമാര്‍ റാവൂരി പറഞ്ഞു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഇതു വിതരണം ചെയ്യുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയതായി കൗണ്‍സില്‍ ചെയര്‍മാന്‍ അജിത് സിങ് പറഞ്ഞു.

ഇന്ത്യയിലെ കോവിഡ് വ്യാപനം നേരിടുന്നതിനു ഉത്തരവാദിത്വപ്പെട്ടവര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഒരു കൈതാങ്ങു നല്‍കികൊടുക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നതെന്നും അജിത് സിങ് പറഞ്ഞു. എന്‍ആര്‍ഐ ഓര്‍ഗനൈസേഷനുമായി സഹകരിച്ചു കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടര്‍ന്നും നടത്തുമെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments