Saturday, July 27, 2024

HomeUS Malayaleeഡീക്കന്‍ ജോസഫ്( അങ്കിത്ത്) തച്ചാറ പൗരോഹിത്യ പട്ടം സ്വീകരിച്ചു

ഡീക്കന്‍ ജോസഫ്( അങ്കിത്ത്) തച്ചാറ പൗരോഹിത്യ പട്ടം സ്വീകരിച്ചു

spot_img
spot_img

സ്റ്റീഫന്‍ ചൊള്ളംമ്പേല്‍ (പി.ആര്‍.ഒ)

ചിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയിലെ ക്‌നാനായ റീജിയണിന് അഭിമാനമായി ഡീക്കന്‍ ജോസഫ് (അങ്കിത്ത്)തച്ചാറ ജൂണ്‍ 12 ശനിയാഴ്ച കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ കൈവെയ്പ് ശുശ്രൂഷ വഴി പൗരോഹിത്യ പട്ടം സ്വീകരിച്ചു.

നവവൈദികന്‍ ഹൂസ്റ്റന്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക തച്ചാറ മാത്യു ജിനു ദമ്പതികളുടെ മകനാണ്. കോട്ടയം എസ്.എച്ച് മൗണ്ട് സെന്റ് സ്റ്റാനിസ്ലാവൂസ് സെമിനാരിയില്‍ നിന്ന് മൈനര്‍ സെമിനാരി പഠനവും ആലുവ മംഗലപ്പുഴ സെമിനാരിയില്‍ നിന്ന് ഫിലോസഫി പഠനവും പൂര്‍ത്തിയാക്കിയ ശേഷം ക്‌നാനായ റീജിയന്റെ കീഴില്‍ ചിക്കാഗോ മണ്ടലെയ്ന്‍ സെമിനാരിയില്‍ നിന്നും തിയോളജി പഠനവും പൂര്‍ത്തിയാക്കി.

നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ കാത്തലിക് റീജിയന്റെ അജപാലന ശുശ്രൂഷക്കായിട്ടായിരിക്കും തച്ചാറ ജോസഫ് അച്ചന്‍ നിയോഗിക്കപ്പെടുക. ക്‌നാനായ കാത്തലിക്ക് റിജിയണില്‍ നിന്ന് ആദ്യമായി അഭിഷേകം ചെയ്യപ്പെടുന്ന വൈദികന്‍ എന്ന നിലയില്‍ കോട്ടയം അതിരൂപതയ്ക്കും സീറോ മലബാര്‍ സഭയ്ക്കും ഇത് അഭിമാന മുഹൂര്‍ത്തമാണെന്ന് ക്‌നാനായ റീജിയന്‍ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍ സന്ദേശത്തില്‍ അറിയിച്ചു.

നവവൈദികന് നൂറുകണക്കിന് ജനങ്ങളുടെ അനുമോദനങ്ങളും പ്രാര്‍ത്ഥനകളും അടങ്ങുന്ന സന്ദേശങ്ങളാല്‍ വാട്ട്‌സ്ആപ്പ് മാധ്യമങ്ങള്‍ ഏറെ സജീവമായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments