പി.പി ചെറിയാന്‍ (ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍)
ന്യൂയോര്‍ക്: നോര്‍ക്കയുടെ അംഗീകാരമുള്ളഉള്ള ഏക ഗ്ലോബല്‍ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്‍ നോര്‍ക സ്വീകരിക്കുന്ന പ്രവാസികളുടെ ക്ഷേമ പദ്ധതികളുമായി പൂര്‍ണമായും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന് തീരുമാനിച്ചു. ഗ്ലോബല്‍ പ്രസിഡണ്ട് എം.പി സലീമിന്റെ അധ്യക്ഷതയില്‍ ജൂണ്‍ 11 വെള്ളിയാഴ്ച സൂം പ്ലാറ്റഫോമിലൂടെ സംഘടിപ്പിച്ച ഗ്ലോബല്‍ പൊതു യോഗമാണ് ഈ നിര്‍ണായക തീരുമാനമെടുത്തത്.
മൗന പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോണ്‍ സ്വാഗതം ചെയ്തു. അന്തരിച്ച പി.എം.എഫ് ഗ്ലോബല്‍ ചാരിറ്റി കണ്‍വീനര്‍ അജിത് കുമാറിന്റെയും, പി.എം.എഫ് സൗദി അംഗം നൗഷാദ് വെട്ടിയറിന്റെയും അനുസ്മരണം നടത്തി. യോഗത്തില്‍ ഗ്ലോബല്‍ ഡയറക്ടര്‍ ബോര്‍ഡ് നേതാക്കളും, ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളും വിവിധ രാജ്യങ്ങളിലെ പി.എം.എഫ് നേതാക്കളും ഭാരവാഹികളും പങ്കെടുത്തു.
ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഗ്ലോബല്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ജോര്‍ജ് പടിക്കകുടി, ഗ്ലോബല്‍ വൈസ് പ്രസിഡണ്ട് സാജന്‍ പട്ടേരി, ഗ്ലോബല്‍ അസ്സോസിയേറ്റ് കോഓര്‍ഡിനേറ്റര്‍ നൗഫല്‍ മടത്തറ, ഗ്ലോബല്‍ വിമന്‍സ് കോഓര്‍ഡിനേറ്റര്‍ അനിത പുല്ലായി, ഗ്ലോബല്‍ മീഡിയ കോഓര്‍ഡിനേറ്റര്‍ പി.പി ചെറിയാന്‍, ഗ്ലോബല്‍ ജോയിന്‍ സെക്രട്ടറി ജോസഫ് പോള്‍, ഗ്ലോബല്‍ എസ്‌കോം ഷ്രാജി രാമപുരം, ഗ്ലോബല്‍ എസ്‌കോം കേശു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
വിവിധ രാജ്യങ്ങളിലെ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി , കോഓര്‍ഡിനേറ്റര്‍, ട്രഷറര്‍, എന്നിവര്‍ മുന്നോട്ടു വെച്ച നിര്‍ദേസങ്ങള്‍ ചര്‍ച്ച ചെയ്തു അംഗീകരിച്ച.
കോവിഡ് കാലത്തു നടത്തിയ വിവിധ പരിപാടികളെ കുറിച്ചും കേരള സര്‍ക്കാരിന്റെ കോവിഡ് സഹായ പദ്ധതിയെ കുറിച്ചും, നോര്‍ക്കയെ സഹായിക്കുന്ന കാര്യവും, മെമ്പര്‍മാരുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സിനെ കുറിച്ചും പി.എം.എഫ് ഭാവി പരിപാടികളെ കുറിച്ചും ഗ്ലോബല്‍ പ്രസിഡണ്ട് വിശദീകരിച്ചു. പ്രസ്തുത പദ്ധതികള്‍ക്ക് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട് പിന്തുണ നല്‍കുകയും ചെയ്തു.
കൂടാതെ മെംബെര്‍ഷിപ്പിനെ കുറിച്ചും തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തെ കുറിച്ചു ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ വിശദീകരിക്കുകയുണ്ടായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭാരവാഹികളുടെ നിര്‍ദേശങ്ങള്‍ക്കും ആശയങ്ങള്‍ക്കും ഗ്ലോബല്‍ പ്രസിഡന്റും, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറിയും, ഗ്ലോബല്‍ കോര്‍ഡിനേറ്ററും മറുപടി നല്‍കി ഗ്ലോബല്‍ ട്രഷറര്‍ സ്റ്റീഫന്‍ കോട്ടയത്തിന്റെ നന്ദി പ്രകാശത്തോടെ യോഗം അവസാനിച്ചു.