Saturday, July 27, 2024

HomeUS Malayaleeഇവ ഗുസ്മാന്‍ ടെക്‌സസ് അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കും

ഇവ ഗുസ്മാന്‍ ടെക്‌സസ് അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കും

spot_img
spot_img

പി.പി. ചെറിയാന്‍

ഓസ്റ്റിന്‍: ടെക്‌സസ് മുന്‍ സുപ്രീം കോടതി ജഡ്ജി ഇവ ഗുസ്മാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രൈമറിയില്‍ നിലവിലുള്ള ടെക്‌സസ് അറ്റോര്‍ണി ജനറല്‍ കെന്‍ പാക്‌സറ്റനെതിരെ മത്സരിക്കുന്നു.

ഇത് സംബന്ധിച്ചു ആവശ്യമായ രേഖകള്‍ ടെക്‌സസ് എത്തിക്‌സ് കമ്മീഷന് ഗുസ്മാന്‍ സമര്‍പ്പിച്ചു. ഗുസ്മാന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ട്രഷററായി ഒര്‍ലാന്റൊ സലാസറിനേയും നിയമിച്ചിട്ടുണ്ട്. റിപ്പബ്ലിക്കന്‍ നാഷണല്‍ ഹിസ്പാനിക്ക് അസംബ്ലി വൈസ് ചെയര്‍ കൂടിയാണ് ഒര്‍ലാന്റൊ.

ടെക്‌സസ് സംസ്ഥാന സുപ്രീം കോര്‍ട്ടില്‍ 2009 മുതല്‍ ജഡ്ജിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഗുസ്മാന്‍. അന്നത്തെ ഗവര്‍ണറായിരുന്ന റിക്ക് പെറിയാണ് ടെക്‌സസ് സുപ്രീം കോടതിയില്‍ ആദ്യ ഹിസ്പാനിക്ക് വനിതാ ജഡ്ജിയായി ഗുസ്മാനെ നിയമിച്ചത്.

അറ്റോര്‍ണി ജനറല്‍ മത്സരത്തിനു വേണ്ടി ഒരാഴ്ച മുമ്പാണ് ഈവ ഗുസ്മാന്‍ സുപ്രീം കോടതി ജഡ്ജി സ്ഥാനം രാജിവച്ചത്. അടുത്ത വര്‍ഷം വരെ ജഡ്ജിയായി തുടരുന്നതിനുള്ള അവസരം ഉപേക്ഷിച്ചാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകാന്‍ ഇവര്‍ തീരുമാനിച്ചത്.

കെന്‍ പാക്‌സറ്റനെതിരെ മത്സരിക്കുന്നതിന് ലാന്‍ഡ് കമ്മീഷണറായ ജോര്‍ജ് പി. ബുഷും രംഗത്തുണ്ട്. കെന്‍ പാക്സ്റ്റനും ജോര്‍ജ് ബുഷും തനിക്ക് ഇഷ്ടപ്പെട്ട വ്യക്തികളാണെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഗുസ്മാന്‍ കൂടി രംഗത്തെത്തിയതോടെ ട്രംപിന്റെ പിന്തുണ ആര്‍ക്ക് ലഭിക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഡമോക്രാറ്റിക് പ്രൈമറിയില്‍ സിവില്‍ റൈറ്റ്‌സ് അറ്റോര്‍ണി ലി മെറിറ്റ് നാമനിര്‍ദേശ പത്രിക നല്‍കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments