Friday, July 26, 2024

HomeAmericaഅറ്റ്‌ലാന്റ ടാലെന്റ് അരീന സംഘടിപ്പിക്കുന്ന ഡാന്‍സ് ഡാന്‍സ് 2021 ന്റെ കിക്കോഫ് നടത്തി

അറ്റ്‌ലാന്റ ടാലെന്റ് അരീന സംഘടിപ്പിക്കുന്ന ഡാന്‍സ് ഡാന്‍സ് 2021 ന്റെ കിക്കോഫ് നടത്തി

spot_img
spot_img

ജോയിച്ചന്‍ പുതുക്കുളം

അറ്റ്‌ലാന്റ: അമേരിക്കയിലെയും കാനഡയിലേയും മലയാളികള്‍ക്ക് വേണ്ടി നടത്തുന്ന സെമി കഌസിക്കല്‍, സിനിമാറ്റിക് ഗ്രൂപ്പ് ഡാന്‍സ് മത്സരമായ “ഡാന്‍സ് ഡാന്‍സ് 2021” യില്‍ 14 വയസിനും 25 വയസിനും ഇടക്കുള്ള എല്ലാവര്ക്കും പങ്കെടുക്കാവുന്ന ഓണ്‍ലൈന്‍ ഡാന്‍സ് മത്സരമാണ്.

അറ്റ്‌ലാന്റ ടാലന്റ് അരീനയുടെ കോര്‍ഡിനേറ്റര്‍ ആയ ജിജോ തോമസിന്റെ സ്വാഗതത്തോടെ തുടങ്ങിയ ചടങ്ങില്‍ ബിജു തുരുത്തുമാലില്‍ ഡാന്‍സ് ഡാന്‍സ് 2021 നെ കുറിച്ച് വിശദികരിച്ചു സംസാരിച്ചു.

അനില്‍ നായരുടെ നേതൃത്വത്തില്‍ എല്ലാ സംഘാടകരും ചേര്‍ന്നു നിലവിളക്കിനു തിരി കൊളുത്തി കിക്കോഫിന് തുടക്കം കുറിച്ചു . അറ്റ്‌ലാന്റയിലും, അമേരിക്കയിലും അറിയപ്പെടുന്ന നര്‍ത്തകിയും അറ്റ്‌ലാന്റ ടാലന്റ് അരീനയുടെ കോര്‍ഡിനേറ്ററും ആയ ശ്രീമതി അനില ഹരിദാസിന്റെ നൃത്തത്തോടെ പരിപാടിക്ക് ഉല്‍ഘാടനം കുറിച്ചു.

ഏവരും കാത്തിരിക്കുന്ന ഈ മത്സരത്തില്‍ സെമി കഌസിക്കല്‍ വിഭാഗത്തിലും സിനിമാറ്റിക് വിഭാഗത്തിലും 750 ഡോളറിന്റെ ഒന്നാം സമ്മാനവും, 500 ഡോളറിന്റെ രണ്ടാം സമ്മാനവും , 250ഡോളറിന്റെ മൂന്നാം സമ്മാനവും കൂടാതെ ഏറ്റവും ജനപ്രീതി നേടിയ ടീമിന് രണ്ടു വിഭാഗത്തില്‍ നിന്നും പ്രത്യേക പുരസ്കാരങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഡാന്‍സ് ഡാന്‍സ് 2021ല്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ടീം റെജിസ്‌ട്രേഷന്‍ ഫീ ആയ 25 ഡോളറിനോടൊപ്പം ജൂണ്‍ 30നകം അറ്റ്‌ലാന്റ ടാലന്റ് അരീനയുടെ ഫേസ്ബുക് പേജില്‍ ഉള്ള ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

അറ്റ്‌ലാന്റ ടാലന്റ് അരീനയുടെ കോര്‍ഡിനേറ്റര്‍ ഷാജി ജോണ്‍ നിര്‍വഹിച്ച നന്ദി പ്രസംഗത്തോടെ ഡാന്‍സ് ഡാന്‍സ് 2021 കിക്കോഫ് പരിപാടി സമാപിച്ചു. അബൂബക്കര്‍ സിദ്ധിഖ് ആയിരുന്നു പ്രോഗ്രാം ങഇ. ലോഗന്‍വില്ലിലുള്ള പാം പാലസ് റെസ്‌റ്റോറന്റില്‍ വെച്ചാണ് ചടങ്ങ് നടത്തിയത് ..

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments