ജീമോന്‍ റാന്നി
ഹൂസ്റ്റന്‍: അമേരിക്കയിലെ പ്രമുഖ മലയാളി കൂട്ടായ്മകളിലൊന്നായ പാസഡീന മലയാളീ അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ പിക്‌നിക് വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി. പ്രകൃതി സുന്ദരമായ ബേ ഏറിയ പാര്‍ക്കില്‍ വച്ച് ജൂണ്‍ 19 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 2 മണിവരെയാണ് പിക്‌നിക് നടത്തപ്പെട്ടത്.

അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍ ജോസഫ് (ബാബു കൂടത്തിനാല്‍) പിക്‌നിക് ഉത്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ റിച്ചാര്‍ഡ് സ്‌കറിയ, സെക്രട്ടറി ബിജു ഇട്ടന്‍ എന്നിവരോടൊപ്പം ഈശോ എബ്രഹാം, ജോമോന്‍ ജേക്കബ് തുടങ്ങിയവര്‍ കായിക മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

സീനിയര്‍, ജൂനിയര്‍, കിഡ്‌സ് തുടങ്ങി വിവിധ പ്രായത്തിലുള്ളവര്‍ക്കായി പ്രത്യക മത്സരങ്ങളാണ് നടത്തിയത്. കൊറോണ മഹാമാരിക്ക് ശേഷമുള്ള ആദ്യത്തെ ഈ ഒത്തുചേരല്‍ അസ്സോസിയേഷന്‍ കുടുംബങ്ങള്‍ക്ക് കൂടുതല്‍ ഉണര്‍വ്വ് നല്‍കി. അംഗങ്ങള്‍ വളരെ ഉത്സാഹ പൂര്‍വമാണ് ഓരോ മത്സരങ്ങളിലും പങ്കെടുത്തത്. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ലെമണ്‍ സ്പൂണ്‍, കസേരകളി എന്നിവ എടുത്തു പറയേണ്ട ഇനങ്ങളാണ്.

വിജയികള്‍ക്ക് വാര്‍ഷികാഘോഷദിനത്തില്‍ ട്രോഫികള്‍ നല്‍കും. തോമസ് ഉമ്മന്‍, രാജന്‍ ജോണ്‍, ജോയിക്കുട്ടി, ബിനു കോശി, വില്‍സണ്‍ ജോണ്‍, ജോഷി വര്‍ഗീസ്, . പോള്‍ യോഹന്നാന്‍ തുടങ്ങിയവര്‍ പിക്‌നിക് വിജയകരകമാക്കുവാന്‍ പ്രവര്‍ത്തിച്ചു.

തുടര്‍ന്ന് 2022ലേക്കുള്ള സംഘടന ഭാരവാഹികളായി പ്രസിഡണ്ട് ജോമോന്‍ ജേക്കബ്, സെക്രട്ടറി സലീം അറക്കല്‍; മറ്റു കമ്മിറ്റീ അംഗങ്ങളെയും ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. രുചികരമായ ബാര്‍ബിക്യൂ പാര്‍ട്ടിയോടെ പിക്‌നിക് പര്യവസാനിച്ചു.