Sunday, September 8, 2024

HomeUS Malayaleeഖത്തര്‍-ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ പുതുക്കി; പ്രവാസികള്‍ക്ക് ആശ്വാസം

ഖത്തര്‍-ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ പുതുക്കി; പ്രവാസികള്‍ക്ക് ആശ്വാസം

spot_img
spot_img

ദോഹ: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഖത്തര്‍-ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ പുതുക്കി. വിമാന സര്‍വീസിലുണ്ടായ അവ്യക്തത ഇതോടെ നീങ്ങി. ഒരു മാസത്തേക്കാണ് കരാര്‍ കാലാവധി നീട്ടിയിരിക്കുന്നത്. നേരത്തെയുള്ള കരാര്‍ ജൂണ്‍ 30ന് അവസാനിച്ചിരുന്നു.

തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മുതലുള്ള വിമാനങ്ങള്‍ സര്‍വീസ് റദ്ദാക്കി. യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് യാത്ര റദ്ദായ വിവരം അറിഞ്ഞത്.

കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ദോഹ വിമാനവും യാത്ര റദ്ദാക്കി. യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. കരാര്‍ പുതുക്കിയ സാഹചര്യത്തില്‍ ഈ വിമാനം യാത്ര ആരംഭിക്കുമോ എന്ന് ഇപ്പോള്‍ വ്യക്തമല്ല. കരാര്‍ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് കണ്ണൂര്‍, കൊച്ചി ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലേക്ക് ഇന്‍ഡിഗോയുടെ സര്‍വീസ് മുടങ്ങിയിരുന്നു.

സാങ്കേതികമായ കാരണങ്ങളാലാണ് കരാര്‍ പുതുക്കാതെ പോയത് എന്നാണ് വിവരം. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടന്നു. ഒരു മാസത്തേക്ക് കരാര്‍ പുതുക്കിയെന്ന് ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് എയര്‍ ബബിള്‍ കരാറില്‍ ഒപ്പിടാന്‍ ഇന്ത്യ തീരുമാനിച്ചത്.

20ലധികം രാജ്യങ്ങളുമായിട്ടാണ് ഈ കരാര്‍ നിലവിലുള്ളത്. ഇതുപ്രകാരം കരാര്‍ ഒപ്പുവച്ച രാജ്യങ്ങളിലെ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താം. കൊവിഡ് നിബന്ധനകള്‍ പാലിച്ചാകും സര്‍വീസ് നടത്തുക. അവധിക്ക് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഏറെ ആശ്വാസമായിരുന്നു എയര്‍ ബബിള്‍ കരാര്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments