ചിക്കാഗോ: ക്‌നാനായ റീജിയണ്‍ ന്യൂജേഴ്‌സി ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയത്തില്‍ സി.സി.ഡി കുട്ടികളുടെ ഗ്രാജുവേഷന്‍ നടത്തപ്പെട്ടു. കുട്ടികള്‍ മതാദ്ധ്യാപകരോട് ഒപ്പം പ്രദക്ഷിണമായി കുര്‍ബാനയ്ക്ക് മുമ്പ് ദൈവാലയത്തിലേക്ക് നീങ്ങി.
അന്നേ ദിവസം വികാരി ഫാ. ബിന്‍സ് ചേത്തലില്‍ കൃതജ്ഞതാബലി അര്‍പ്പിക്കുകയും കുട്ടികളെയും മതാദ്ധ്യാപകരെയും അഭിനന്ദിക്കുകയും പ്രത്യേക പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ച് ആശംസകള്‍ നേരുകയും ചെയ്തു. സി.സി.ഡി പ്രിസിന്‍സിപ്പല്‍ ഫിനി ലൂമോന്‍ മാന്തുരുത്തിയില്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ഓരോ ഗ്രയിഡിലും ഉന്നത വിജയം നേടിയ കുട്ടികളെ പ്രത്യേകം ആദരിച്ചു. ഓരോ ഗ്രേഡിലെയും തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ തങ്ങളുടെ അദ്ധ്യാപകരെക്കുറിച്ച് പ്രത്യേകമായി അനുഭവങ്ങള്‍ എല്ലാവരോടുമായി പങ്കുവെച്ചു.
തുടര്‍ന്ന് എല്ലാം കുട്ടികള്‍ക്കും സമ്മാനങ്ങളും നല്‍കി. ദൈവാലയത്തിലെ ചടങ്ങുകള്‍ക്ക് ശേഷം ഹാളില്‍ കുട്ടികള്‍ മതാദ്ധ്യാപകരോടൊപ്പം സ്‌നേഹവിരുന്നും ആസ്വദിച്ചു.