Saturday, September 7, 2024

HomeUS Malayaleeകുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

spot_img
spot_img

പി.പി ചെറിയാന്‍

ഹണ്ട്‌സ്വില്ല: ഗര്‍ഭിണിയായ ഭാര്യ, ഭാര്യാപിതാവ്, അഞ്ചു വയസ്സുള്ള മകള്‍ എന്നിവരെ കൊലപ്പെടുത്തിയ ജോണ്‍ ഹമ്മലിന്റെ (45) വധശിക്ഷ ജൂണ്‍ 30 വൈകിട്ട് ടെക്‌സസ് ഹണ്ട്‌സ് വില്ല ജയിലില്‍ നടപ്പാക്കി.

2009 ലാണ് കേസിനാസ്പദമായ സംഭവം ഫോര്‍ട്ട്വര്‍ത്തില്‍ നടന്നത്. ഗര്‍ഭിണിയായ 45 വയസ്സുള്ള ഭാര്യയെ 30 ലേറെ തവണ കുത്തിയും, അഞ്ചു വയസ്സുള്ള മകളെ ക്രൂരമായി മര്‍ദ്ദിച്ചും, വീല്‍ ചെയറില്‍ കഴിഞ്ഞിരുന്ന ഭാര്യാ പിതാവിനെ ബാറ്റുകൊണ്ട് അടിച്ചുമാണു കൊലപ്പെടുത്തിയത്. തുടര്‍ന്നു വീടിനു തീവയ്ക്കുകയും ചെയ്തു. സംഭവത്തിനുശേഷം വീട്ടില്‍ നിന്നും രക്ഷപ്പെട്ട ജോണിനെ കലിഫോര്‍ണിയ ഓഷന്‍സൈഡില്‍ നിന്നാണു പൊലീസ് പിടികൂടിയത്.

കണ്‍വീനിയന്‍സ് സ്റ്റോറില്‍ വച്ചു പരിചയപ്പെട്ട സ്ത്രീയുമായി ഒളിച്ചോടുന്നതിനാണ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതെന്ന് പിന്നീട് ഇയാള്‍ സമ്മതിച്ചു. 2020 മാര്‍ച്ചില്‍ വധശിക്ഷ നടപ്പാക്കാനായിരുന്നു വിധി. കോവിഡിനെ തുടര്‍ന്നാണ് ഇത്രയും താമസിച്ചത്. ബുധനാഴ്ച രാത്രി മാരകമായ വിഷമിശ്രിതം കുത്തിവച്ച് മിനിട്ടുകള്‍ക്കകം മരണം സ്ഥിരീകരിച്ചു.

ഈ വര്‍ഷം ടെക്‌സസില്‍ നടപ്പാക്കിയ രണ്ടാമത്തെ വധശിക്ഷയാണിത്, അമേരിക്കയിലെ അഞ്ചാമത്തേതും. അമേരിക്കയിലെ പല സംസ്ഥാനങ്ങളും വധശിക്ഷ നിര്‍ത്തല്‍ ചെയ്തിട്ടുണ്ടെങ്കിലും ടെക്‌സസ് ഉള്‍പ്പെടെ 27 സംസ്ഥാനങ്ങളില്‍ ഇന്നും വധശിക്ഷ നിലനില്‍ക്കുന്നു. പ്രസിഡന്റ് ബൈഡന്‍ വധശിക്ഷ നടപ്പാക്കുന്നതിനെ എതിര്‍ക്കുന്ന വ്യക്തിയാണെങ്കിലും, രാജ്യവ്യാപകമായി വധശിക്ഷ നിര്‍ത്തലാക്കുന്നതിനുള്ള നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments