(സലിം ആയിഷ : ഫോമാ പി ആര്‍ ഒ)
ഫോമയുടെ പുതിയ പ്രോജക്ടുകളില്‍ ഒന്നായ പത്തനാപുരം തലവൂരിലെ പാര്‍പ്പിട പദ്ധതിക്കായി ശ്രീ ജോസ് പുന്നൂസ് സംഭാവന ചെയ്ത സ്ഥലം ഫോമാ ഹൌസിംഗ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീ ജോസഫ് ഔസോയും അദ്ദേഹത്തിന്റെ ഭാര്യ സുജ ഓസോയും സന്ദര്‍ശിച്ചു.
പുതിയ പാര്‍പ്പിട പദ്ധതിക്കുള്ള ശിലാസ്ഥാപനം കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നടക്കും. 2020 തില്‍ ആരംഭിക്കേണ്ടിയിരുന്ന പദ്ധതി കോവിഡ് മൂലമുള്ള ലോക്ക് ഡൗണില്‍നാലാണ് നീണ്ടുപോയത്. സന്ദര്‍ശന വേളയില്‍ തലവൂര്‍ പഞ്ചായത്ത് അംഗം പ്രൈസന്‍ ഡാനിയേല്‍, ബോബി ജോണ്‍ എന്നവരുമായി കൂടിക്കാഴ്ച നടത്തി.
വളരെ പ്രകൃതി രമണീയവും, മികച്ച കാലാവസ്ഥയുമുള്ള ഈ സ്ഥലത്ത് ഇരുപതു വീടുകളെങ്കിലും പണിയാന്‍ കഴിയുമെന്നാണ് പ്രത്യാശിക്കുന്നത്. വീടുകളുടെ പ്ലാനുകളും മറ്റും തയ്യാറാക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.